Kerala

പ്രമുഖ ശാസ്ത്രജ്ഞൻ എം വി ജോർജ് അന്തരിച്ചു; സംസ്കാരം ഇന്ന് 

സംസ്കാരം ഇന്ന് രാവിലെ 11.30ന് നടക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രശസ്ത ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ മണപ്പുറത്ത് പ്രഫസർ എം വി ജോർജ് അന്തരിച്ചു. 91 വയസ്സായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11.30ന് നടക്കും. ഇന്നു 8.30 ന് നന്തൻകോട് ജറുസലം മാർത്തോമ്മാ പള്ളിയിൽ എത്തിക്കുന്ന മൃതദേഹം അവിടെ പൊതുദർശനത്തിനു വയ്ക്കും. 10.15 ന് ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്കു ശേഷം നെട്ടയം മലമുകൾ സെമിത്തേരിയിൽ സംസ്കാരം നടത്തും. 

പ്രകാശ രസതന്ത്ര മേഖലയിൽ നിസ്തുല സംഭാവനങ്ങൾ നൽകിയ പ്രഫ.ജോർജ് ഐഐടി കാൺപൂർ രസതന്ത്ര വിഭാഗം മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. ഐഐടി കാൺപൂരിൽ നിന്നു വിരമിച്ച അദ്ദേഹം പാപ്പനംകോട് റീജനൽ റിസർച് ലബോറട്ടറിയിൽ പ്രകാശ രസതന്ത്ര ഗവേഷണത്തിനായി പ്രത്യേക വിഭാഗം ആരംഭിച്ചിരുന്നു. റീജനൽ റിസർച് ലാബിനെ രാജ്യത്തെതന്നെ മികച്ച ഗവേഷണ സ്ഥാപനമാക്കി മാറ്റുന്നതിന് പ്രധാന പങ്ക് വഹിച്ചത് പ്രഫ.ജോർജ് ആണ്. 

ശാന്തിസ്വരൂപ് ഭട്നഗർ അവാർഡ്, ടിഡബ്ല്യുഎഎസ് അവാർഡ്, സിആർഎസ്ഐ ലൈഫ് ടൈം അച്ചീവ്മെന്റ് സ്വർണ മെഡൽ തുടങ്ങിയ ഉന്നത പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കൊല്ലം സ്വദേശികളായ പരേതരായ എം.ഒ.വർഗീസിന്റെയും സാറാമ്മ മാമ്മന്റെയും മകനാണ്. എം.വി.തോമസ് (ചെന്നൈ), റവ.ഡോ.എം.വി.ഏബ്രഹാം (കോട്ടയം), ഡോ.എം.വി.മാത്യു (ഷിക്കാഗോ), പരേതയായ തങ്കമ്മ ജേക്കബ് എന്നിവരാണ് സഹോദരങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

'ഓപ്പറേഷന്‍ സിന്ദൂര്‍ കോണ്‍ഗ്രസ് രാജകുടുംബത്തിന്റെ ഉറക്കം കെടുത്തി'; രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

കണക്കുകൂട്ടല്‍ തെറ്റിച്ച 5ാം വിക്കറ്റ് കൂട്ടുകെട്ട്! ഇന്ത്യക്ക് ജയിക്കാന്‍ 187 റണ്‍സ്

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

ഷു​ഗറു കൂടുമെന്ന ടെൻഷൻ വേണ്ട, അരി ഇങ്ങനെ വേവിച്ചാൽ പ്രമേഹ രോ​ഗികൾക്കും ചോറ് കഴിക്കാം

SCROLL FOR NEXT