Kerala

പ്രളയക്കെടുതി : നടി ജയഭാരതി 10 ലക്ഷം സംഭാവന നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചലച്ചിത്ര നടി ജയഭാരതി 10 ലക്ഷം രൂപ സംഭാവന നല്‍കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ചലച്ചിത്ര നടി ജയഭാരതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായാണ് ജയഭാരതി പണം നല്‍കിയത്. 

പ്രളയക്കെടുതി നേരിടുന്നതിനായി ഗായകന്‍ യേശുദാസ് കഴിഞ്ഞ ദിവസം 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. നടന്മാരായ മോഹന്‍ലാല്‍ 25 ലക്ഷവും, മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. 

തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാ താരങ്ങളും കേരളത്തിലെ പ്രളയക്കെടുതി നേരിടുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ബാഹുബലി താരം പ്രഭാസ് ഒരു കോടി രൂപയാണ് സംഭാവന നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവതി പ്രവേശനത്തിലെ നിലപാട് മാറ്റം ഭയം കൊണ്ട്'; സര്‍ക്കാരിന്റേത് കുറ്റസമ്മതമെന്ന് വി ഡി സതീശന്‍

'സാമൂഹ്യ മാലിന്യം, ഇനി മര്യാദകേട് ആവര്‍ത്തിക്കരുത്'; കേരള സര്‍വകലാശാല വിസിക്ക് എസ്എഫ്‌ഐയുടെ താക്കീത്

യുവതി പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍, നഴ്സുമാരുടെ സമരം പിന്‍വലിച്ചു; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

വരുന്നു അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മംഗലപുരത്ത്; പത്തേക്കര്‍ ഭൂമിയില്‍ 45 കോടി രൂപ ചെലവ്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

'പാട്ടും പാടി നടന്ന് തോറ്റയാള്‍'; രമ്യ ഹരിദാസിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍

SCROLL FOR NEXT