Kerala

പ്രളയക്കെടുതി; പുനരധിവാസത്തിന് വാസ യോഗ്യമായ ഭൂമി കണ്ടെത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം

പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവാസിപ്പിക്കുന്നതിനായി വാസ യോഗ്യമായ ഭൂമി ഉടന്‍ കണ്ടെത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവാസിപ്പിക്കുന്നതിനായി വാസ യോഗ്യമായ ഭൂമി ഉടന്‍ കണ്ടെത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം. ഇവരുടെ പുനരധിവാസം സംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. ജില്ലാ കലക്ടര്‍മാര്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം.

ഭൂമി ലഭ്യമായ ഇടങ്ങളില്‍ ഓരോ കുടുംബത്തിനും മൂന്ന് മുതല്‍ അഞ്ച് സെന്റ് വരെ ഭൂമി നല്‍കി വീട് നിര്‍മിച്ച് നല്‍കണം. ഭൂമി ലഭ്യതയില്ലാത്ത ഇടങ്ങളില്‍ ഫ്‌ളാറ്റ് നിര്‍മിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും