പ്രതീകാത്മക ചിത്രം 
Kerala

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 40 വർഷം തടവ്

 നെ​ന്മേ​നി കോ​ളി​യാ​ടി കി​ഴ​ക്കേ​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ അ​ല​ക്സാ​ണ്ട​റി​നെയാണ് ക​ൽ​പ​റ്റ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്

Author : സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വർഷം കഠിന തടവ്.
പ്ര​തി നെ​ന്മേ​നി കോ​ളി​യാ​ടി കി​ഴ​ക്കേ​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ അ​ല​ക്സാ​ണ്ട​റി​നെ (35) ആ​ണ്​ ക​ൽ​പ​റ്റ പോ​ക്സോ കോ​ട​തി ജ​ഡ്ജി കെ ​രാ​മ​കൃ​ഷ്ണ​ൻ ശി​ക്ഷി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ൽ 40 വ​ർ​ഷം ത​ട​വും പി​ഴ​യും വി​ധി​ച്ചു. പ്ര​ധാ​ന വ​കു​പ്പു​ക​ളി​ലെ 10 വ​ർ​ഷം വീ​തം ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി.

2016-ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി പിഴയടക്കുകയാണെങ്കിൽ പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും കൂടാതെ വിക്റ്റിം കോമ്പൻസേഷൻ സ്കീം പ്രകാരം അർഹമായ നഷ്ടപരിഹാരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നൽകാനും കോടതി ഉത്തരവിട്ടു.

വി​വാ​ഹ വാ​ഗ്​​ദാ​നം ന​ൽ​കി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പിച്ചെന്നാ​ണ്​ കേ​സ്. പൂ​ക്കോ​ട്​ ഭാ​ഗ​ത്തു​നി​ന്നാ​ണ്​ പെ​ൺ​കു​ട്ടി​ക്കൊ​പ്പം പ്ര​തി പി​ടി​യി​ലാ​യ​ത്. സുൽത്താൻബത്തേരി സർക്കിൾ ഇൻസ്പെക്ടറായ എം ഡി സുനിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം ജി സിന്ധു ഹാജരായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി