Kerala

പ്രിയങ്ക യുവ സുന്ദരി തന്നെ, തര്‍ക്കമില്ല ; അടുത്തെവിടെയെങ്കിലും വന്നാല്‍ കാണാന്‍ പോകുമെന്ന് സി കെ പത്മനാഭന്‍

അവരെ കാണാന്‍ പൊതുവേ തരക്കേടില്ലെന്നും കാണാന്‍ പോകുന്നതില്‍ കുഴപ്പമില്ലെന്നും കണ്ണൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ അദ്ദേഹം പറഞ്ഞു. സൗന്ദര്യത്തിലൊക്കെ ആവേശം പൂണ്ട് ആകൃഷ്ടരായി ആളുകള്‍ അവരുടെ പുറകേ പോകു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പ്രിയങ്കാ ഗാന്ധി സുന്ദരിയാണ് അടുത്തെവിടെയെങ്കിലും വന്നാല്‍ കാണാന്‍ പോകുമെന്ന് സി കെ പത്മനാഭന്‍. അവര്‍ യുവസുന്ദരിയാണെന്നത് സത്യമാണ്. അവരെ കാണാന്‍ പൊതുവേ തരക്കേടില്ലെന്നും കാണാന്‍ പോകുന്നതില്‍ കുഴപ്പമില്ലെന്നും കണ്ണൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ അദ്ദേഹം പറഞ്ഞു. സൗന്ദര്യത്തിലൊക്കെ ആവേശം പൂണ്ട് ആകൃഷ്ടരായി ആളുകള്‍ അവരുടെ പുറകേ പോകുന്നതിലും തെറ്റില്ല. പക്ഷേ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രിയങ്കയ്ക്ക് സൗന്ദര്യമുണ്ടെന്ന് പറയുന്നതില്‍ സ്ത്രീ വിരുദ്ധത കാണേണ്ടതില്ല. പക്ഷേ തെരഞ്ഞെടുപ്പ് സൗന്ദര്യമത്സരമല്ലെന്നും  യുവത്വം മനസിലാണ് വേണ്ടതെന്നും സി കെ പത്മനാഭന്‍ പറഞ്ഞു. രാഹുല്‍ വന്നാല്‍ താന്‍ കാണാന്‍ പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ഇപ്പോഴും സുഹൃത്തുക്കള്‍ സ്വീറ്റ് 70 എന്നാണ് വിളിക്കുന്നത്. പ്രായമല്ല യുവത്വത്തിന്റെ മാനദണ്ഡം എന്നും അദ്ദേഹം പറഞ്ഞു.

 48 വയസ്സുള്ള പ്രിയങ്ക ഗാന്ധിയെ യുവ സുന്ദരി എന്ന് വിളിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള പരിഹസിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി കസ്റ്റഡിയിൽ

ഡ്യുവല്‍ ചാനല്‍ എബിഎസ്, ടിഎഫ്ടി കണ്‍സോള്‍, മൂന്ന് ലക്ഷം രൂപയില്‍ താഴെ വില; കാവാസാക്കി ഇസഡ്300 ചൊവ്വാഴ്ച വിപണിയില്‍

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

'ഇത്തരക്കാരെ ബോധ്യപ്പെടുത്തുന്നതിലും ഭേദം ആനയെ ബോധ്യപ്പെടുത്തുന്നത്'; സഭയിൽ ഷിബു ബേബി ജോണും ജനീഷ് കുമാറും തമ്മിൽ വാക്‌പോര്