പ്രതീകാത്മക ചിത്രം 
Kerala

പ്ലസ് വൺ അപേക്ഷ 20 വരെ; അലോട്മെന്റ് സെപ്റ്റംബർ ഏഴിന്

മുഖ്യ അലോട്മെന്റ് സെപ്റ്റംബർ 29 വരെയാണ്. തുടർന്ന് സപ്ലിമെന്ററി അലോട്മെന്റ് ഒക്ടോബർ 3 – 23 വരെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള സമയം നീട്ടി. കേരള ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 20 വരെയാണ് നീട്ടിയത്. നേരത്തേ 14 ആയിരുന്നു അവസാന തീയതി. 

പ്ലസ് വണ്ണിന് 10 ശതമാനം സാമ്പത്തിക സംവരണത്തിനു കൂടി ഉത്തരവായ സാഹചര്യത്തിലാണു തീയതി നീട്ടിയത്. പുതിയ തീരുമാനം അനുസരിച്ച്  ട്രയൽ അലോട്മെന്റ ഓഗസ്റ്റ് 4 നാലിന് നടക്കും. ആദ്യ അലോട്മെന്റ് സെപ്റ്റംബർ 7നാണ്.

മുഖ്യ അലോട്മെന്റ് സെപ്റ്റംബർ 29 വരെയാണ്. തുടർന്ന് സപ്ലിമെന്ററി അലോട്മെന്റ് ഒക്ടോബർ 3 – 23 വരെ. സ്പോർട്സ് ക്വോട്ടയിലേക്ക് അപേക്ഷ ഓഗസ്റ്റ് 25 വരെ സമർപ്പിക്കാം. 

ഓൺലൈനിൽ അപേക്ഷിച്ച ശേഷം ‘ഇക്കണോമിക്കലി വീക്കർ സെക്‌ഷൻ ഡീറ്റെയിൽസ് എൻട്രി’ എന്ന ലിങ്ക് വഴിയാണ് സാമ്പത്തിക സംവരണത്തിനുള്ള വിവരങ്ങൾ സമർപ്പിക്കേണ്ടത്. വില്ലേജ് ഓഫിസിൽ നിന്നാണു സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്. വിശദവിവരങ്ങൾക്ക് www.hscap.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

SCROLL FOR NEXT