Kerala

പ്ലസ്ടുക്കാര്‍ക്ക് മാര്‍ക്കുകള്‍ വാരിക്കോരി നല്‍കും

15 മാര്‍ക്കുകള്‍ വരെയാണ് വെറുതെ ലഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷയെഴുതിയവര്‍ക്ക് ഒരു ഒന്നൊന്നര സന്തോഷവാര്‍ത്ത. ഇത്തവണയും മാര്‍ക്കുകള്‍ വെറുതെ ലഭിക്കും. 15 മാര്‍ക്കുകള്‍ വരെയാണ് വെറുതെ ലഭിക്കുന്നത്. പ്രയാസമെന്ന് പരാതി ഉയര്‍ന്ന ചോദ്യങ്ങള്‍ക്കെല്ലാം മാര്‍ക്കുകള്‍ നല്‍കാനാണ് തീരുമാനം.
എക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളുടെ പരീക്ഷ പ്രയാസമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. അങ്ങനെയാണെങ്കില്‍ ഈ വിഷയത്തിലൊക്കെ ചെറിയൊരു മാര്‍ക്ക് നേടിയാല്‍ മതിയാവും. ബാക്കി പതിനഞ്ച് മാര്‍ക്കും ചേര്‍ത്ത് പാട്ടുംപാടി ജയിക്കാനാവും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞ പ്ലസ്ടു പരീക്ഷാവേളയിലും ഇത്തരത്തിലൊരു 'ഓഫര്‍' വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു