Kerala

ഫെയ്‌സ്ബുക്കില്‍ സ്‌നേഹകൂട്ടായ്മയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍

ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലൂടെ പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ച  ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍ - വിവാഹവാഗ്ദാനം നല്‍കി യുവതിയെ ജമ്മുവിലെത്തി പീഡിപ്പിക്കുകയായിരുന്നു തിരവല്ല സ്വദേശിയായ ഷാജി തോമസ്‌  

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലൂടെ പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ച  ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍. വിമുക്തഭടനും ആലപ്പുഴ സ്വദേശിയുമായ ഷാജി തോമസാണ് അറസ്റ്റിലായിരിക്കുന്നത്. യുവതിയെ വിവാഹവാഗ്ദാനം നല്‍കി ജമ്മുകശ്മിരിലെത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. 2014ലാണ് സംഭവം നടന്നത്. 

സ്‌നേഹകൂട്ടായ്മ എന്ന പേരില്‍ ഷാജി തോമസ് ഒരു ഫെയ്‌സ് ബുക്ക് ഗ്രൂപ്പുണ്ടാക്കിയിരുന്നു. ഈ ഗ്രൂപ്പിലൂടെ പരിചയപ്പെട്ട തിരുവല്ല സ്വദേശിയായ മുപ്പതുകാരിയായുമായി ഷാജി സൗഹൃദത്തിലായിരുന്നു. വിധവയായ ഈ സ്ത്രീയെ ബിഎസ്എഫ് ജവാന്‍ വിവാഹവാഗ്ദാനം നല്‍കി ജമ്മുവിലേക്ക് ക്ഷണിക്കുകയായിരുന്നു. ജമ്മുവിലെത്തിയ യുവതിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ നാട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. താന്‍ പറ്റിക്കപ്പെട്ടതാണെന്ന് മനസിലാക്കിയ യുവതി നാട്ടിലെത്തിയ ശേഷം തിരുവല്ല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതി പൊലീസില്‍ പരാതി നല്‍കിയെന്നറിഞ്ഞതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും ഉേേപാക കോട്ടയത്ത് സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഇവിടെ നിന്നാണ് ഷാജിയെ പൊലീസ് അറസ്റ്റുചെയ്യുന്നത്. നേരത്തെയും സമാനമായി രീതിയില്‍ ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രം ഫെയ്‌സ് ബുക്കിലൂടെ പ്രചരിപ്പിച്ചതിന് പൊലീസ് പിടിയിലായിരുന്നു. മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റിലായത്. കേസില്‍ റിമാന്റ് കാലാവധി കഴിഞ്ഞ ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്നാണ് പ്രതി കോട്ടയത്തും നിന്നും അറസ്റ്റിലാകുന്നത്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

SCROLL FOR NEXT