Kerala

ബല്‍റാം ഒരു ഫെയ്‌സ്ബുക്ക് ജീവിയാണ്, അയാളെ കല്ലെറിയരുത്: എന്‍എസ് മാധവന്‍

ബല്‍റാം ഒരു ഫെയ്‌സ്ബുക്ക് ജീവിയാണ്, അയാളെ കല്ലെറിയരുത്: എന്‍എസ് മാധവന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫെയ്‌സ്ബുക്കില്‍ ജീവിക്കുന്ന ജീവിയായ വിടി ബല്‍റാമിനെ കല്ലു കൊണ്ട് എറിയുന്നത് മോശം ആശയമാണെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ബല്‍റാം പറഞ്ഞതിന് സൈബര്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് കഴിയും വിധമെല്ലാം ആക്രമിക്കുകയാണ് വേണ്ടതെന്ന് എന്‍എസ് മാധവന്‍ അഭിപ്രായപ്പെട്ടു.

ബല്‍റാമിനെ കല്ലേറിയുക എന്നത് ഒരു മോശം കാര്യമാണ്, അതൊരു ഭീകരമായ കാര്യം പോലുമാണ്. അത് അപലപിക്കപ്പെടേണ്ട ക്രിമിനല്‍ പ്രവര്‍ത്തനമാണ്. ബല്‍റാം പറഞ്ഞതിന് കഴിയും വിധത്തിലുള്ള ആക്രമണം അയാള്‍ക്കെതിരെ നടത്തണം, എന്നാല്‍ അതു ചെയ്യേണ്ടത് കീബോര്‍ഡില്‍ വിരല്‍ ഉപയോഗിച്ചുകൊണ്ടാണ്. കാരണം ബല്‍റാം ഒരു ഫെയ്‌സ്ബുക്ക് ജീവിയാണ്- എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

എകെജിക്കെതിരെ ബല്‍റാം നടത്തിയ പരാമര്‍ശത്തിനെതിരെ നേരത്തെയും മാധവന്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. എന്തു പുകച്ചുകൊണ്ടാണ് ബല്‍റാം ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്നത് എന്നായിരുന്നു എന്‍എസ് മാധവന്റെ ചോദ്യം. ഒന്നുകില്‍ വികൃത മനസിന്റെ പ്രതിഫലം, അല്ലെങ്കില്‍ പേരെടുക്കാനുള്ള ശ്രമം. ഇതില്‍ ഏതെങ്കിലും ഒന്നായിരിക്കും ബല്‍റാമിന്റേത എന്നായിരുന്നു മാധവന്‍ അഭിപ്രായപ്പെട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം