Kerala

ബല്‍റാമിന് നേരെ ചീമുട്ടയേറ്; തൃത്താലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

വിടി ബല്‍റാമിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താല്‍

സമകാലിക മലയാളം ഡെസ്ക്

തൃത്താല: വിടി ബല്‍റാമിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. തൃത്താല കുറ്റനാട്ട് സ്വകാര്യ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു ബല്‍റാമിന് നേരെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു. 

എകെജിക്കെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ ബല്‍റാമിന് നേരെ ചീമുട്ടയെറിഞ്ഞത്. താന്‍ പറഞ്ഞതില്‍ മാറ്റമില്ലെന്നും ഗോപാലസേനയോട് മാപ്പ് പറയില്ലെന്നും പറഞ്ഞ് ബല്‍റാം വീണ്ടും രംഗത്തെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT