Kerala

ബസ് വെയിറ്റിംഗ് ഷെഡ് അടപടലം റാഞ്ചി കള്ളന്മാര്‍; ഇനി അവശേഷിക്കുന്നത് തറ മാത്രം

ബാലഗ്രാം ടൗണില്‍ പാമ്പാടുംപാറ പഞ്ചായത്ത് സ്ഥാപിച്ചിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രമാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കള്ളന്മാര്‍ മോഷ്ടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

നെടുങ്കണ്ടം: വൈകുന്നേരം ബസ് ഇറങ്ങുമ്പോള്‍ തലയെടുപ്പോടെ അവിടെ നിന്നിരുന്നതാണ്. പക്ഷേ രാവിലെ എത്തിയപ്പോള്‍ പൊടി പോലും കാണുന്നില്ല. ഇടുക്കി നെടുങ്കണ്ടത്ത് വെയിറ്റിങ് ഷെഡ് ഒന്നടങ്കം അടിച്ചുകൊണ്ടുപോയിരിക്കുകയാണ് കള്ളന്മാര്‍. ബാലഗ്രാം ടൗണില്‍ പാമ്പാടുംപാറ പഞ്ചായത്ത് സ്ഥാപിച്ചിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രമാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കള്ളന്മാര്‍ മോഷ്ടിച്ചത്. 

വെയിറ്റിങ് ഷെഡിന്റെ നവീകരണത്തിനായി അരലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചതിന് പിന്നാലെയാണ് മോഷണം നടന്നിരിക്കുന്നത്. കാത്തിരിപ്പു കേന്ദ്രത്തിന്റെ മേല്‍ക്കൂരയും ഇരുമ്പു തൂണുകളുമാണ് ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായത്. ഇപ്പോള്‍ വെയിറ്റിംങ് ഷെഡിന്റെ തറ മാത്രമാണ് അവശേഷിക്കുന്നത്. 

എട്ട് വര്‍ഷം മുന്‍പാണ് പാമ്പാടുംപാറ പഞ്ചായത്ത് കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചത്. എന്തായാലും വെയിറ്റിംങ് ഷെഡില്‍ മൊത്തമായി അടിച്ചുമാറ്റിയ വിരുതന്‍ നാട്ടുകാരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ആരിഫാ അയൂബ് നെടുംകണ്ടം പൊലീസിന് പരാതി നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT