Kerala

ബിജെപി ശക്തികേന്ദ്രത്തില്‍ ഇടതുകൊടുങ്കാറ്റ്; തിരുവന്‍ വണ്ടൂരിലെ പത്തില്‍ ഒന്‍പതിടത്തും എല്‍ഡിഎഫ് 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ബഹുദൂരം മുന്നില്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ബഹുദൂരം മുന്നില്‍. വോട്ടെണ്ണലിന്റെ രണ്ട് മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ ആറായിരത്തിലധികം വോട്ടുകള്‍ക്കാണ് സജി ചെറിയാന്‍ മുന്നിട്ടുനില്‍ക്കുന്നത്.  തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്തും ബിജെപി മൂന്നാമതുമാണ് .യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിനും പാണ്ടനാടിനും പിന്നാലെ ബിജെപി ശക്തികേന്ദ്രമായ തിരുവന്‍ വണ്ടൂരിലും സജി ചെറിയാന്‍ ജൈത്രയാത്ര നടത്തുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ തവണ തിരുവന്‍വണ്ടൂരില്‍ ബിജെപിയുടെ ശ്രീധരന്‍ പിളള മികച്ച ലീഡ് നേടിയിരുന്നു. എന്നാല്‍ ഇത്തവണ എല്‍ഡിഎഫ് പത്ത്് ബൂത്തുകളില്‍ ഒന്‍പതിടത്തും ലീഡ് ഉയര്‍ത്തുകയാണ്. കോണ്‍ഗ്രസ്- ബിജെപി മേഖലകളില്‍ സിപിഎം കടന്നുകയറുന്ന കാഴ്ചയാണ് ദൃശ്യമായത്.

മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലുമായി വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ 28 ബൂത്തുകളില്‍ 26 ഇടത്തും സജിചെറിയാന്‍ ഭൂരിപക്ഷം നേടി. 2016ല്‍ മാന്നാറില്‍ 440 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്. ഇത് രണ്ടായിരത്തിന് മുകളിലേക്ക് ഉയര്‍ത്താന്‍ സജി ചെറിയാന് സാധിച്ചു. ബിജെപിക്ക് ഇവിടെ ആയിരത്തിലധികം വോട്ടുകള്‍ നഷ്ടമായി. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് പകുതിയായി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ തവണ ഈ പഞ്ചായത്തുകളില്‍ മികച്ച മുന്നേറ്റം ബിജെപി കാഴ്ചവെച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21