Kerala

'ബിഡിജെഎസിന് ഇനി എന്ത് കിട്ടിയാലും അവഗണനയുടെ മുറിവ് ഉണങ്ങില്ല' ; ബിജെപി നേതൃത്വത്തിനെതിരെ വെള്ളാപ്പള്ളി 

കേരളത്തില്‍ ദേശീയ ജനാധിപത്യസഖ്യം ഏറ്റവും ദയനീയാവസ്ഥയിലാണ്. ബിജെപി നേതൃത്വമാണ് ഇതിന് കാരണം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിഡിജെഎസിന് ഇനി എന്ത്തന്നെ കിട്ടിയാലും അവഗണനയുടെ മുറിവ് ഉണങ്ങില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കിയത് ബിഡിജെഎസിന്റെ വോട്ട് കൊണ്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

എന്‍ഡിഎ സംവിധാനം കേരളത്തില്‍ ഉണ്ടോ എന്ന് സംശയമാണ്. കേരളത്തില്‍ ദേശീയ ജനാധിപത്യസഖ്യം ഏറ്റവും ദയനീയാവസ്ഥയിലാണ്. ബിജെപി നേതൃത്വമാണ് ഇതിന് കാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കിയെങ്കില്‍ അത് എങ്ങനെയെന്ന് പറയാന്‍ അവര്‍ തയ്യാറായിട്ടില്ല. 

മുന്നണിയിൽ ഘടകകക്ഷികള്‍ക്കെല്ലാം അവഗണന മാത്രമാണ് കിട്ടുന്നത്. ബിഡിജെഎസിന്റെ അണികളെല്ലാം നിരാശയിലാണ്. എന്‍ഡിഎ സംവിധാനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഫലപ്രദമാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം