Kerala

ബിനോയിക്കെതിരെ കുരുക്ക് മുറുകുന്നു ; യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് 'ബിനോയ് വിനോദിനി ബാലകൃഷ്ണന്‍'

2014 ലാണ് യുവതി പാസ്‌പോര്‍ട്ട് പുതുക്കിയത്. പാസ്‌പോര്‍ട്ടിന്റെ രേഖകള്‍ അടക്കം യുവതി മുംബൈ പൊലീസിന് കൈമാറി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : ലൈംഗിക പീഡന പരാതിയിൽ ബിനോയി കോടിയേരിക്ക് കുരുക്കായി യുവതിയുടെ പാസ്‌പോര്‍ട്ട് രേഖകള്‍. പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ കോളത്തില്‍ ബിനോയി വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2014 ലാണ് യുവതി പാസ്‌പോര്‍ട്ട് പുതുക്കിയത്. പാസ്‌പോര്‍ട്ടിന്റെ രേഖകള്‍ അടക്കം യുവതി മുംബൈ പൊലീസിന് കൈമാറി. 

2004 ല്‍ എടുത്ത പാസ്‌പോര്‍ട്ട് കാലഹരണപ്പെട്ടപ്പോഴാണ് യുവതി 2014 ല്‍ പാസ്‌പോര്‍ട്ട് പുതുക്കിയത്. മുംബൈയിലെ യുവതി ആദ്യം നല്‍കിയ പരാതിയിലെ സുപ്രധാന തെളിവാണ് ഇപ്പോള്‍ പുറത്തുവന്നത്. പാസ്‌പോര്‍ട്ടില്‍ യുവതിയുടെ പേരിനൊപ്പം രണ്ടാം പേരായി ബിനോയി എന്നു ചേര്‍ത്തിട്ടുമുണ്ട്. 

ഒളിവിലുള്ള ബിനോയി കേരളം വിട്ടിട്ടുണ്ടോ എന്നും പൊലീസിന് സംശയമുണ്ട്. ബിനോയിയെ കണ്ടെത്താന്‍ മുംബൈ പൊലീസ് പരിശോധന ശക്തമാക്കി. വിദേശരാജ്യങ്ങളില്‍ ബന്ധമുള്ള ബിനോയി രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളിലും പൊലീസ് ജാഗ്രത ശക്തമാക്കി. 

ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് ബിനോയിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ബിനോയി പീഡിപ്പിച്ചെന്നും  ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു മകനുണ്ടെന്നും പരാതിയില്‍ യുവതി ആരോപിച്ചിരുന്നു. 2015 വരെ ബിനോയി തനിക്കും കുട്ടിക്കും ചെലവിന് തന്നിരുന്നു എന്നും യുവതി പരാതിയില്‍ വ്യക്തമാക്കി. ഇതിന്റെ ബാങ്ക് രേഖകളും ഫോട്ടോ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും പൊലീസിന് കൈമാറിയിട്ടുണ്ട്. 

അതേസമയം ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ സെഷന്‍സ് കോടതി നാളെയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. ബിനോയിയെ കസ്റ്റഡിയിലെടുക്കുന്നതിന് കോടതിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്. ഒളിവിലുള്ള ബിനോയി രാജ്യം വിട്ട് പോകാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ടാല്‍ സുന്ദരന്‍ ആണെങ്കിലും ചെകുത്താന്റെ സ്വഭാവം'; മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എം എം മണി

'വനിതകള്‍' ടി20 ലോകകപ്പില്‍ നിന്ന് പുറത്ത്; 'പുരുഷന്‍മാര്‍' അട്ടിമറിക്കപ്പെട്ടു; ഇന്ത്യന്‍ ക്രിക്കറ്റിന് 'വൻ നഷ്ടങ്ങളുടെ ദിനം'!

പന്തീരാങ്കാവ് ടോള്‍ പ്ലാസ ജീവനക്കാരന് നേരെ ആക്രമണം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്, കാര്‍ കണ്ടെടുത്തു

അട്ടിമറിച്ച് അയര്‍ലന്‍ഡ്! ടി20 പരമ്പര തൂത്തുവാരി ചരിത്രമെഴുതി; ഇന്ത്യയുടെ 16 തുടര്‍ പരമ്പര നേട്ടങ്ങള്‍ക്ക് വിരാമം

വനിതാ ക്രിക്കറ്റിൽ പുതു ചരിത്രം; 'വിക്കറ്റ് വേട്ടയിൽ' ദീപ്തി ശർമയ്ക്ക് റെക്കോർഡ്