Kerala

ബൈക്കില്‍ കാര്‍ ഇടിച്ചത് ചോദ്യം ചെയ്തതിന് പൊലീസ് മര്‍ദനം; പൊലീസുകാര്‍ മദ്യപിച്ചിരുന്നെന്ന് നാട്ടുകാര്‍

നോമ്പ് തുറക്കാന്‍ പള്ളിയിലേക്ക് പോവുകയായിരുന്ന ഉസ്മാന്റെ ബൈക്കില്‍ എടത്തല ഗവണ്‍മെന്റ് ഹൈസ്‌കൂളിന് അടുത്തുവെച്ച് പൊലീസുകാരുടെ കാര്‍ ഇടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ആലുവ എടത്തലയില്‍ പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി നാട്ടുകാര്‍ രംഗത്ത്. സ്വകാര്യ കാറില്‍ എത്തിയ മിഫ്തിയിലായിരുന്ന പൊലീസുകാരാണ് കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെ (39) ക്രൂരമായി മര്‍ദിച്ചത്. പൊലീസുകാര്‍ മദ്യപിച്ചിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവമുണ്ടാകുന്നത്.

നോമ്പ് തുറക്കാന്‍ പള്ളിയിലേക്ക് പോവുകയായിരുന്ന ഉസ്മാന്റെ ബൈക്കില്‍ എടത്തല ഗവണ്‍മെന്റ് ഹൈസ്‌കൂളിന് അടുത്തുവെച്ച് പൊലീസുകാരുടെ കാര്‍ ഇടിച്ചു. സ്വകാര്യ കാറില്‍ മഫ്തിയിലായിരുന്നതിനാല്‍ പോലീസുകാരുടെ കാറാണെന്ന് ഉസ്മാനോ വഴിയിലുണ്ടായിരുന്നവര്‍ക്കോ മനസ്സിലായിരുന്നില്ല. തര്‍ക്കം രൂക്ഷമായപ്പോള്‍ കാറിലുണ്ടായിരുന്നവര്‍ ഉസ്മാനെ മര്‍ദിച്ചശേഷം കാറില്‍ കയറ്റിക്കൊണ്ടു പോയി. കാറിലും സ്‌റ്റേഷനിലെത്തിച്ച് അവിടെ വെച്ചും മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു.

ഇതേ സമയം ഉസ്മാനെ ഗുണ്ടാസംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് തെറ്റിദ്ധരിച്ച് പരാതി കൊടുക്കാന്‍ നാട്ടുകാര്‍ എടത്തല പൊലീസ് സ്റ്റേഷനില്‍ എത്തി. അവിടെവെച്ച് ഉസ്മാനെ കണ്ടതോടെ പ്രശ്‌നമെന്തെന്ന് ചോദിച്ചെങ്കിലും പൊലീസുകാര്‍ നാട്ടുകാരോട് കയര്‍ത്തു.
പ്രശ്‌നമെന്താണെന്ന് അറിയാനായി സ്‌റ്റേഷനിലേക്ക് വിളിച്ച ജനപ്രതിനിധികളോടും മോശമായി പെരുമാറിയതായി നാട്ടുകാര്‍ പറഞ്ഞു. ഉസ്മാനെ പൊലീസ് കൊണ്ടുപോയതറിഞ്ഞ് കുഞ്ചാട്ടുകരയില്‍ നിന്ന് നൂറുകണക്കിന് പേരാണ് എടത്തല പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി പൊലീസ് തര്‍ക്കത്തിലേര്‍പ്പെട്ടു. നിരന്തരം ആവശ്യപ്പെട്ടിട്ടും യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പോലീസുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ ആലുവ ഡിവൈ.എസ്.പി. കെ.ബി. പ്രഫുല്ലചന്ദ്രന്‍ സ്ഥലത്തെത്തിയതോടെയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റുന്നത്.

എന്നാല്‍, ജില്ലാ ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കാന്‍ പോലീസ് തയ്യാറായില്ല. ഇതോടെ ആശുപത്രിയില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ വലിയ പ്രതിഷേധമാണ് നടത്തിയത്. ആലുവ സ്‌റ്റേഷനില്‍ നിന്ന് സി.ഐ. വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തിയിരുന്നു. ഇവരുമായാണ് നാട്ടുകാര്‍ ഉന്തും തള്ളുമുണ്ടാക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

5 കോടിയുടെ ഓഹരികൾക്ക് ഉടമകളില്ല; തുടക്കത്തിലെ 150 നിക്ഷേപകർക്കായി സിയാലിന്റെ 'ഫൈനൽ ബോർഡിങ് കോൾ'

ഉറക്കഗുളിക നല്‍കി മയക്കി, വീടിനകത്ത് തയ്യാറാക്കിയ പ്രത്യേക കല്ലറയില്‍ ജീവനോടെ കുഴിച്ചിടാന്‍ ഭാര്യയുടെ ശ്രമം; യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍

ഷു​ഗ‍ർ 600 കടന്നു, എന്താണ്ട് രാം കപൂർ പറഞ്ഞ 'ഡയബറ്റിക് കോമ'?

മിച്ചല്‍ സ്റ്റാര്‍ക്ക്; ഇടംകൈ ബൗളിങിൽ സർവകാല റെക്കോർഡ്!

ആദ്യം തുമ്പപ്പൂ മാത്രം, പിന്നെ തുളസി..; പൂക്കളം ഇടാനുമുണ്ട്, ചില ചിട്ടകള്‍