ഷു​ഗ‍ർ 600 കടന്നു, എന്താണ്ട് രാം കപൂർ പറഞ്ഞ 'ഡയബറ്റിക് കോമ'?

ബ്ലഡ് ഷുഗർ നില 600 കടക്കുന്നത് അടിയന്തര സേവനം ലഭ്യമാക്കേണ്ട കാര്യമായാണ് വിദഗ്ധർ പറയുന്നത്.
ram kapoor, What is diabetic coma
ram kapoor, What is diabetic comaInstagram
Updated on
1 min read

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹരോ​ഗികൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയിൽ മിക്കവീടുകളിലും ശരാശരി ഒരു പ്രമേഹരോ​ഗിയെങ്കിലും ഉണ്ടാകും. രക്തത്തിലെ പഞ്ചസാരയുടെ ​ഗണ്യമായ ഏറ്റക്കുറച്ചിലുകൾ ഹൃദയാഘാതം ഉൾപ്പെടെ നിരവധി ആരോ​ഗ്യ​പ്രശ്നങ്ങൾ ഉണ്ടാക്കാം. കഴിഞ്ഞ ദിവസം നടൻ രാം കപൂർ തനിക്ക് ഷു​ഗർ നില 600 വരെ ഉയർന്നുവെന്ന് പറഞ്ഞത് സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു.

ram kapoor, What is diabetic coma
ലിവിങ് റൂമിൽ സ്നേക്ക് പ്ലാൻ്റ് വള‍ർത്തരുത്, വാസ്തുശാസ്ത്ര പ്രകാരം ആരോഗ്യകരമായി എങ്ങനെ പരിപാലിക്കാം

അക്കാലങ്ങളിൽ ദിവസവും 14 മണിക്കൂർ വരെ ജോലി ചെയ്യുമായിരുന്നു. മാത്രമല്ല, കടുത്ത വിഷാദരോ​ഗത്തിലൂടെയാണ് താൻ ആ സമയം കടന്നു പോയിരുന്നതെന്നും താരം പറഞ്ഞു. ബ്ലഡ് ഷുഗർ നില 600 കടക്കുന്നത് അടിയന്തര സേവനം ലഭ്യമാക്കേണ്ട കാര്യമായാണ് വിദഗ്ധർ പറയുന്നത്. ഗുരുതരമായ നിലയിൽ നിർജലീകരണം, ആശയക്കുഴപ്പം, ഡയബറ്റിക് കോമ തുടങ്ങിയവയ്ക്ക് കാരണമാകാം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ ജീവനു തന്നെ അപകടമാവാനിടയുണ്ട്.

ram kapoor, What is diabetic coma
വിസ്മയ മോഹൻലാൽ എന്താ ഇങ്ങനെ! തലവെ‍ട്ടിക്കൽ അൽപം കൂടിപ്പോയോ?, വിശദീകരിച്ച് ഡോക്ടർ

എന്താണ് രാം കപൂർ പറഞ്ഞ ഡയബറ്റിക് കോമ?

ബ്ലഡ് ഷുഗർ അസാധാരണ നിലയിലേക്ക് പോകുമ്പോൾ അബോധാവസ്ഥയിലാവുന്ന, ​ഗുരുതര ആരോ​ഗ്യ അവസ്ഥയാണ് ഡയബറ്റിക് കോമ. ഹൈപ്പർഗ്ലൈസീമിയ എന്ന രക്തത്തിലെ പഞ്ചസാര ഉയർന്ന അവസ്ഥയും ഹൈപ്പോഗ്ലൈസീമിയ എന്ന രക്തത്തിലെ പഞ്ചസാര കുറയുന്ന അവസ്ഥയും ഡയബറ്റിക് കോമയിലേക്ക് നയിക്കാം. ശ്രദ്ധിച്ചില്ലെങ്കിൽ മരണകാരണവുമാവാം.

ഹൈപ്പർഗ്ലൈസീമിയയുടെ ലക്ഷണങ്ങൾ

  • അമിതമായ ദാഹം

  • ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ

  • കാഴ്ച മങ്ങൽ

  • ക്ഷീണം, തളർച്ച

  • തലവേദന

  • ഛർദിയും ഓക്കാനവും

  • ശ്വാസതടസ്സം

  • വയറുവേദന

  • വായ വരളുക

ഹൈപ്പോഗ്ലീസിമിയയുടെ ലക്ഷണങ്ങൾ

  • വിറയൽ

  • ഉത്കണ്ഠ

  • അമിതക്ഷീണം

  • തളർച്ച

  • വിയർപ്പ്

  • വിശപ്പ്

  • ചർമത്തിൽ ഇക്കിളി

  • തലവേദന

  • കാഴ്ച മങ്ങൽ

  • ആശയക്കുഴപ്പം

ram kapoor, What is diabetic coma
സ്നേഹവും കരുതലും പ്രകടിപ്പിച്ച് വിശ്വാസം നേടിയെടുത്ത ശേഷം നിയന്ത്രണം; 'നാർസിസിസ്റ്റിക് അബ്യൂസ്' എങ്ങനെ തിരിച്ചറിയാം
ram kapoor, What is diabetic coma
കാപ്പി ആരൊക്കെ ഒഴിവാക്കണം? 'എത്ര കപ്പ്' എന്നല്ല കഫീൻ്റെ അളവാണ് പ്രധാനം
ram kapoor, What is diabetic coma
30 ദിവസം പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിൽ എന്ത് സംഭവിക്കും?
Summary

What is diabetic coma

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com