സ്നേഹവും കരുതലും പ്രകടിപ്പിച്ച് വിശ്വാസം നേടിയെടുത്ത ശേഷം നിയന്ത്രണം; 'നാർസിസിസ്റ്റിക് അബ്യൂസ്' എങ്ങനെ തിരിച്ചറിയാം

സ്നേഹവും കരുതലും പ്രകടിപ്പിച്ച് നമ്മുടെ വിശ്വാസം നേടിയെടുത്ത ശേഷം പങ്കാളിയുടെ നിയന്ത്രണം മുഴുവനായി കൈപ്പിടിയിലാക്കുന്ന രീതിയാണിതെന്ന് അനുപമ പറയുന്നു.
anupama parameswaran about Narcissistic Abuse Cycle
anupama parameswaran about Narcissistic Abuse Cycle.Instagram
Updated on
4 min read

ണ്ട് വർഷം നീണ്ടുനിന്ന പ്രണയബന്ധത്തിൽ നിന്ന് പുറത്തുവന്നതിനെ കുറിച്ച് നടി അനുപമ പരമേശ്വരൻ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്താൽ വലിയൊരു ചർച്ചയ്ക്കാണ് വഴിവെച്ചത്. 'നാർസിസിസ്റ്റിക് അബ്യൂസി'ലൂടെയാണ് ഇക്കാഴിഞ്ഞ രണ്ട് വർഷക്കാലം താൻ കടന്നുപോയതെന്ന് അനുപമ ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

anupama parameswaran about Narcissistic Abuse Cycle
ലിവിങ് റൂമിൽ സ്നേക്ക് പ്ലാൻ്റ് വള‍ർത്തരുത്, വാസ്തുശാസ്ത്ര പ്രകാരം ആരോഗ്യകരമായി എങ്ങനെ പരിപാലിക്കാം

സ്നേഹവും കരുതലും പ്രകടിപ്പിച്ച് നമ്മുടെ വിശ്വാസം നേടിയെടുത്ത ശേഷം പങ്കാളിയുടെ നിയന്ത്രണം മുഴുവനായി കൈപ്പിടിയിലാക്കുന്ന രീതിയാണിതെന്ന് അനുപമ പറയുന്നു. ആ ബന്ധം തൻ്റെ ജീവിത്തെ ആകെ മാറ്റിമറിച്ചെന്നും അതുവരെ സന്തോഷത്തോടെ ചെയ്തിരുന്ന കാര്യങ്ങളിൽ ആത്മവിശ്വാസം നഷ്പ്പെടുകയും ആങ്സൈറ്റി പോലുള്ള അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നുവെന്നും താരം പറഞ്ഞു.

anupama parameswaran about Narcissistic Abuse Cycle
വിസ്മയ മോഹൻലാൽ എന്താ ഇങ്ങനെ! തലവെ‍ട്ടിക്കൽ അൽപം കൂടിപ്പോയോ?, വിശദീകരിച്ച് ഡോക്ടർ

തന്റെ ചിറകുകൾ ഒരോന്നായി അയാൾ മുറിക്കാൻ തുടങ്ങി. ഒടുവിൽ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. താൻ ഒറ്റയ്ക്കല്ല, തന്നെ പോലെ ഒരുപാട് ആളുകളുണ്ടെന്ന് പിന്നീട് മനസ്സിലായതോടെയാണ് നാർസിസിസ്റ്റിക് അബ്യൂസിനെ കുറിച്ച് സംസാരിക്കണമെന്ന് ഉറപ്പിച്ചത്. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ആ അവസ്ഥയിലൂടെ കടന്നു പോകുന്ന ആളുകളുണ്ട്. അവർക്ക് പലർക്കും നാർസിസിസ്റ്റിക് അബ്യൂസ് എന്താണെന്ന് പോലും അറിയില്ല. എല്ലാവരുടെയും കഥ ഒരുപോലെ ആയിരിക്കും. കെണിയിൽ പെട്ടുപോകുന്നതിന് മുൻപ് തിരിച്ചറിയാം..,

എന്താണ് നാർസിസിസ്റ്റിക് അബ്യൂസ്?

നാർസിസിസ്റ്റിക് അബ്യൂസ് എന്നത് ഒരു വ്യക്തിയുടെ നാർസിസിസ്റ്റിക് സ്വഭാവങ്ങളുമായി ബന്ധപ്പെട്ട് മറ്റൊരാളിൽ ഉണ്ടാകുന്ന മാനസികവും വൈകാരികവുമായ ചൂഷണത്തെ വിവരിക്കാൻ സാധാരണ ഉപയോഗിക്കുന്ന പദമാണ്. ഇത് എല്ലായ്പ്പോഴും വലിയ വഴക്കുകളായിരിക്കണമെന്നില്ല. ബന്ധങ്ങളിലെ നാർസിസിസ്റ്റിക് അബ്യൂസ് വളരെ നിശബ്ദവും പതുക്കെയുമാണ്. തിരിച്ചറിയുക വളരെ പ്രയാസമാണ്.

anupama parameswaran about Narcissistic Abuse Cycle
ആത്മാവിനെ കണ്ടു! ലെന പറയുന്നതിൽ കാര്യമുണ്ടോ? മനഃശാസ്ത്ര വിദ​ഗ്ധന്റെ വിലയിരുത്തൽ

'നിനക്ക് വേണ്ടിയാണ് ഞാൻ ഇതെല്ലാം ചെയ്യുന്നത്' എന്ന കരുതലിൽ നിന്ന് 'നീ എന്നെ മനസ്സിലാക്കുന്നില്ല', 'നീ തീരുമാനിക്കാനുള്ള കഴിവില്ല', 'എല്ലാ പ്രശ്നത്തിനും കാരണം നീയാണ്'- തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് നിങ്ങളുടെ ആത്മവിശ്വാസത്തെ പതുക്കെ തകർക്കുന്ന രീതിയിലുള്ള ഒരു പാറ്റേൺ പ്രകടമായിക്കും. അപമാനിക്കൽ, കുറ്റപ്പെടുത്തൽ, ഒറ്റപ്പെടുത്തൽ, നിയന്ത്രിക്കൽ, ആരുമായി ബന്ധപ്പെടണം എന്ന് തീരുമാനിക്കൽ, സോഷ്യൽ മീഡിയ നിരീക്ഷിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവ ഇമോഷണൽ-ഡൊമസ്റ്റിക് അബ്യൂസിൻ്റെ ഭാഗമായിരിക്കാം.

പ്രധാന ലക്ഷണങ്ങൾ

അമിതമായ സ്നേഹവും ശ്രദ്ധയും

തുടക്കത്തിൽ നിങ്ങളെ അവർ വളരെ സ്പെഷ്യൽ ആയി ട്രീറ്റ് ചെയ്യും. നിരന്തരം മെസേജുകൾ, അമിതമായ പ്രശംസ, വളരെ വേഗത്തിൽ ആഴത്തിലുള്ള സ്നേഹപ്രകടനം, "നീയാണ് എനിക്ക് എല്ലാം" പോലുള്ള വാക്കുകൾ എന്നിവ ഉണ്ടാകാം. ഇതിനെ ലവ് ബോംബിങ് എന്ന് വിളിക്കാറുണ്ട്. എന്നാൽ ആഴത്തിലുള്ള സ്നേഹപ്രകടനങ്ങളെല്ലാം അബ്യൂസ് ആണെന്ന് തെറ്റിദ്ധരിക്കരുത്. പിന്നീട് ആ സ്നേഹം നിയന്ത്രണത്തിനുള്ള ഉപാധിയായി മാറുന്നുണ്ടോ എന്നാണ് ശ്രദ്ധിക്കേണ്ടത്.

എല്ലാ പഴിയും നിങ്ങളുടെത്

വഴക്ക് ആരു തുടങ്ങിയാലും അവസാനം കുറ്റം മുഴുവൻ നിങ്ങൾക്കായിരിക്കും. 'എന്നെ ദേഷ്യം പിടിപ്പിച്ചത് നീയാണ്', 'നിന്റെ പെരുമാറ്റമാണ് എന്നെ ഇങ്ങനെ ആക്കിയത്'. ഇങ്ങനെ തുടർച്ചയായി ഉത്തരവാദിത്വം മറ്റൊരാളിലേക്ക് മാറ്റുന്നത് ആരോഗ്യകരമായ ബന്ധത്തിന്റെ ലക്ഷണമല്ല.

ഗ്യാസ് ലൈറ്റിങ്

നിങ്ങൾ നിങ്ങളെ തന്നെ സ്വയം സംശയിക്കുന്ന രീതിയിലേക്ക് എത്തിക്കുക. 'നീ ഓവർറിയാക്ട് ചെയ്യുകയാണ്'- പോലുള്ള പ്രതികരണങ്ങൾ തുടർച്ചയായി കേൾക്കുമ്പോൾ 'ഇനി ഞാൻ ആണോ തെറ്റ് ചെയ്തതെന്ന' ചിന്ത നിങ്ങളിൽ ഉണ്ടാകും.

anupama parameswaran about Narcissistic Abuse Cycle
പുസ്തകങ്ങളോട് പ്രിയം എന്നാൽ തീർത്തും 'പുസ്തകപ്പുഴു' അല്ല, കൂട്ടങ്ങളെക്കാൾ വായന ഇഷ്ടം എന്നാൽ 'ഇൻട്രോവേർട്ടു'മല്ല; നിങ്ങൾക്കിടയിലെ 'ബുക്ക്ട്രോവേർട്ട്' ആരാണ്?

വികാരങ്ങളെ ചെറുതാക്കുന്നു

നിങ്ങൾ വേദനയിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞാലും ഇത്ര ചെറിയ കാര്യത്തിനാണോ കരയുന്നത്, നിനക്ക് ഡ്രാമ ഉണ്ടാക്കാനാണ് ഇഷ്ടം- എന്നിങ്ങനെ പ്രതികരിക്കാം. എന്നാൽ ആരുടെയെങ്കിലും വികാരത്തെ അംഗീകരിക്കാത്തത് മാത്രം അബ്യൂസ് ആണെന്ന് പറയാനാകില്ല.

എന്നാൽ ഇത് നിരന്തരം സംഭവിക്കുകയും നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള മാർഗമായി ഉപയോഗിക്കുകയും ചെയ്യുന്നുവെങ്കിൽ അത് ശ്രദ്ധിക്കേണ്ടതാണ്.

നിരന്തരം വിമർശിക്കുകയും താഴ്ത്തിക്കാണിക്കുകയും ചെയ്യുന്നു

നിങ്ങളുടെ രൂപം, ജോലി, കഴിവ്, കുടുംബം, സുഹൃത്തുക്കൾ, സാമ്പത്തിക സ്ഥിതി തുടങ്ങിയവയെ നിരന്തരം വിമർശിക്കുക. ആദ്യം തമാശയായി തോന്നുന്ന പരാമർശങ്ങൾ പിന്നീട് നിങ്ങളുടെ ആത്മവിശ്വാസത്തെ തകർക്കുന്ന രീതിയിലേക്ക് മാറാം.

സൈലൻ്റ് ട്രീറ്റ്മെൻ്റ്

വഴക്കിന് ശേഷം സംസാരിക്കാതെ ഇരിക്കുന്നത് ചിലപ്പോൾ സ്വാഭാവികമായ ഇമോഷണൽ സ്പേയ്സ് ആകാം. എന്നാൽ നിങ്ങളെ ഭയപ്പെടുത്താനോ നിയന്ത്രിക്കാനോ ശിക്ഷിക്കാനോ വേണ്ടി ഉദ്ദേശപൂർവ്വം ദിവസങ്ങളോളം സംസാരിക്കാതിരിക്കുകയും പിന്നീട് നിങ്ങൾ വഴങ്ങി ക്ഷമ ചോദിച്ചാൽ മാത്രം സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യുന്ന പാറ്റേൺ ഉണ്ടെങ്കിൽ അത് ആരോഗ്യകരമല്ല.

നിങ്ങളുടെ പരിധികളെ ബഹുമാനിക്കുന്നില്ല

നോ എന്ന് പറഞ്ഞാലും നീ എൻ്റെ പങ്കാളിയല്ലേ, എനിക്ക് അവകാശമുണ്ട്. നിൻ്റെ ഫോൺ ഞാൻ നോക്കുന്നതിൽ എന്താണ് തെറ്റ്- എന്നിങ്ങനെ സ്വകാര്യതയും അതിരുകളും ലംഘിക്കാൻ ശ്രമിക്കാം.

സുഹൃത്തുക്കൾ, കുടുംബം എന്നിവിടങ്ങളിൽ നിന്ന് അകറ്റുന്നു

നിൻ്റെ സുഹൃത്തുക്കൾ നിന്നെ തെറ്റിദ്ധരിപ്പിക്കുകയാണ്. നിൻ്റെ കുടുംബത്തിന് എന്നെ ഇഷ്ടമല്ല, അവരുമായി സംസാരിക്കേണ്ട എന്നിങ്ങനെ പറഞ്ഞ് നിങ്ങളെ നിങ്ങളുടെ സപ്പോർട്ടിങ് സിസ്റ്റത്തിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് വലിയ റെഡ് ഫ്ലാഗ് ആണ്.

അസൂയയും നിയന്ത്രണവും

നിങ്ങൾ ആരെ കാണണം, എവിടെ പോകണം, എന്ത് ധരിക്കണം, ആരോട് സംസാരിക്കണം തുടങ്ങിയ കാര്യങ്ങളിൽ നിയന്ത്രണം ചെലുത്താൻ ശ്രമിക്കുന്നത് ആരോഗ്യകരമായ ബന്ധമല്ല. അമിതമായ സംശയം, ഫോൺ പരിശോധിക്കൽ, സോഷ്യൽ മീഡിയ നിരീക്ഷിക്കൽ, ലൊക്കേഷൻ അറിയാനുള്ള നിർബന്ധം എന്നിവയും നിയന്ത്രണത്തിന്റെ ഭാഗമാകാം.

നിങ്ങളുടെ വിജയത്തിൽ അസ്വസ്ഥത

നിങ്ങൾക്ക് ജോലി ലഭിച്ചാൽ, നല്ലൊരു നേട്ടമുണ്ടായാൽ, മറ്റുള്ളവർ നിങ്ങളെ പ്രശംസിച്ചാൽ സന്തോഷിക്കുന്നതിനുപകരം നിങ്ങളെ താഴ്ത്തിക്കാണിക്കുകയോ നിങ്ങളുടെ നേട്ടത്തെ ചെറുതാക്കുകയോ ചെയ്യാം.

തെറ്റ് സമ്മതിക്കാൻ തയ്യാറാകില്ല

ബന്ധത്തിൽ പ്രശ്നമുണ്ടായാൽ, "എനിക്ക് തെറ്റുപറ്റി." എന്ന് പറയുന്നതിനുപകരം എല്ലായ്പ്പോഴും മറ്റൊരാളെ കുറ്റപ്പെടുത്തുന്നുണ്ടോ എന്ന് ശ്രദ്ധിക്കാം. ആരോഗ്യകരമായ ബന്ധത്തിൽ ഇരുവർക്കും സ്വന്തം തെറ്റുകൾ അംഗീകരിക്കാനും തിരുത്താനും കഴിയും.

നാർസിസിസ്റ്റിക് അബ്യൂസ് സൈക്കിൾ

  • അമിത പ്രശംസ

  • താഴ്ത്തിക്കെട്ടൽ

  • വഴക്ക് അല്ലെങ്കിൽ അബ്യൂസ്

  • മാപ്പ് പറച്ചിൽ, കരച്ചിൽ

  • വീണ്ടും അതേ പാറ്റേൺ ഒരു സൈക്കിൾ പോലെ ആവർത്തിച്ചു കൊണ്ടിരിക്കും.

ഈ ചക്രത്തിൽ പെട്ടുപോയാൽ ഒരാൾക്ക് ആ ബന്ധത്തിൽ നിന്ന് വിട്ടുപോകാൻ വളരെ ബുദ്ധിമുട്ട് തോന്നാം. ഒരു വ്യക്തി ചില സമയങ്ങളിൽ വളരെ സ്നേഹത്തോടെ പെരുമാറുകയും മറ്റുസമയങ്ങളിൽ നിങ്ങളെ വേദനിപ്പിക്കുകയും ചെയ്യാം. സ്നേഹം മാത്രം ഒരു ബന്ധത്തെ ആരോഗ്യകരമാക്കുന്നില്ല. ബഹുമാനം, സുരക്ഷിതത്വം, വിശ്വാസം, ഉത്തരവാദിത്വം, അതിരുകൾ എന്നിവയും ആവശ്യമാണ്.

ഇതിൽ നിന്ന് എങ്ങനെ പുറത്തുവരാം?

തിരിത്തറിവ്

നിങ്ങളുടെ ബന്ധത്തിനുള്ളിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് തിരിത്തറിയുന്ന ഘട്ടമാണ് പ്രധാനം. ഇത് ആവർത്തിച്ച് നടക്കുന്ന ഒരു നിയന്ത്രണ പറ്റേൺ ആണോ എന്ന് പരിശോധിക്കുക. ഒരു ബന്ധത്തിൽ ഇടയ്ക്കിടെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ഭയം, നിയന്ത്രണം, അപമാനം, ഒറ്റപ്പെടൽ എന്നിവ സ്ഥിരമായ പാറ്റേൺ ആകുമ്പോഴാണ് കൂടുതൽ ശ്രദ്ധ ആവശ്യം.

സംഭവങ്ങൾ എഴുതിവയ്ക്കുക

വഴക്കുകൾ, അപമാനങ്ങൾ, ഭീഷണികൾ, സാമ്പത്തിക നിയന്ത്രണം, സന്ദേശങ്ങൾ തുടങ്ങിയവയുടെ തീയതിയും സംഭവവും രേഖപ്പെടുത്തുന്നത് നിങ്ങൾക്ക് പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കും. എന്നാൽ നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ ഫോൺ പരിശോധിക്കുന്ന ശീലമുണ്ടെങ്കിൽ രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കുക.

വിശ്വസിക്കുന്ന ഒരാളോട് പറയുക

ഒരു സുഹൃത്ത്, കുടുംബാംഗം, സൈക്കോളജിസ്റ്റ് തുടങ്ങിയ വിശ്വസനീയമായ ഒരാളോട് സംഭവിക്കുന്നത് തുറന്ന് പറയുക. അബ്യൂസ് അനുഭവിക്കുന്നവർ പലപ്പോഴും ഒറ്റപ്പെട്ടുപോകുന്നതിനാൽ സപ്പോർട്ടിങ് സിസ്റ്റം തിരിച്ചുപിടിക്കുന്നത് വളരെ പ്രധാനമാണ്.

അതിരുകൾ സ്ഥാപിക്കുക

'എന്നോട് അപമാനകരമായി സംസാരിച്ചാൽ ഞാൻ ഇനി സംസാരിക്കില്ല'. 'എന്റെ കുടുംബവുമായി ബന്ധപ്പെടുന്നത് എന്റെ തീരുമാനമാണ്'- എന്നിങ്ങനെ അതിരുകൾ വയ്ക്കുക. നിങ്ങൾ എന്ത് സ്വീകരിക്കും, എന്ത് സ്വീകരിക്കില്ല, അതിരു ലംഘിക്കപ്പെട്ടാൽ നിങ്ങൾ എന്ത് ചെയ്യും എന്നത് വ്യക്തമാക്കുക.

അവരെ മാറ്റാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കരുത്

'ഞാൻ കൂടുതൽ സ്നേഹിച്ചാൽ മാറും', 'ഞാൻ ശരിയായ രീതിയിൽ സംസാരിച്ചാൽ ഇനി അബ്യൂസ് ഉണ്ടാകില്ല'- എന്ന ചിന്തയിൽ കുടുങ്ങുന്നത് എളുപ്പമാണ്. എന്നാൽ മറ്റൊരാളുടെ സ്ഥിരമായ പെരുമാറ്റം മാറ്റാനുള്ള ഉത്തരവാദിത്വം നിങ്ങളുടെതല്ല.

Narcissistic Personality Disorder പോലുള്ള അവസ്ഥയുള്ളവർക്ക് ചികിത്സ ലഭിക്കാം. സൈക്കോതെറാപ്പിയാണ് ചികിത്സയുടെ പ്രധാന ഘടകം. എന്നാൽ മാറ്റത്തിനായി ആ വ്യക്തി തന്നെ ചികിത്സ തേടുകയും ഉത്തരവാദിത്വം ഏറ്റെടുക്കുകയും വേണം.

സാമ്പത്തികമായി സ്വതന്ത്രമാകാനുള്ള പദ്ധതി തയ്യാറാക്കുക

ബന്ധത്തിൽ സാമ്പത്തിക നിയന്ത്രണം ഉണ്ടെങ്കിൽ, കഴിയുന്നത്ര സുരക്ഷിതമായി:

  • സ്വന്തം പ്രധാന രേഖകൾ

  • ബാങ്ക് വിവരങ്ങൾ

  • അടിയന്തരമായി ഉപയോഗിക്കാവുന്ന പണം

  • പ്രധാന ഫോൺ നമ്പറുകൾ

  • ആവശ്യമായ മരുന്നുകൾ

  • ആവശ്യമായ വസ്ത്രങ്ങൾ എന്നിവയ്ക്ക് സുരക്ഷിതമായ ഒരു പദ്ധതി ഉണ്ടാക്കുക.

പുറത്തുവരാൻ തീരുമാനിച്ചാൽ സുരക്ഷ മുൻഗണന നൽകുക

എല്ലാ അബ്യൂസീവ് ബന്ധത്തിൽ നിന്ന് നേരിട്ട്: "ഞാൻ നിന്നെ വിട്ടുപോകുന്നു" എന്ന് പ്രഖ്യാപിക്കുന്നത് സുരക്ഷിതമായിരിക്കണമെന്നില്ല. പ്രത്യേകിച്ച് ഭീഷണി, ശാരീരിക ആക്രമണം, സാമ്പത്തിക നിയന്ത്രണം, കുട്ടികളെ ഉപയോഗിച്ചുള്ള ഭീഷണി തുടങ്ങിയവ ഉണ്ടെങ്കിൽ ഒരു വിശ്വാസമുള്ള ആളുകളോട് അല്ലെങ്കിൽ വൈദ്യസഹായത്തോടെ സുരക്ഷിതമായ എക്സിറ്റ് പ്ലാൻ തയ്യാറാക്കാം.

anupama parameswaran about Narcissistic Abuse Cycle
കാപ്പി ആരൊക്കെ ഒഴിവാക്കണം? 'എത്ര കപ്പ്' എന്നല്ല കഫീൻ്റെ അളവാണ് പ്രധാനം
anupama parameswaran about Narcissistic Abuse Cycle
യുവത്വം നിലനിർത്താം, പ്രായം കുറയ്ക്കുന്ന നാല് ഭക്ഷണങ്ങൾ
anupama parameswaran about Narcissistic Abuse Cycle
ബദാം മിൽക്ക് പോഷ​ക​ഗുണത്തിൽ മുന്നിൽ, വീട്ടിൽ എങ്ങനെ ഉണ്ടാക്കാം
Summary

How to Identify and Escape a Narcissistic Abuse Cycle, Anupama Parameswaran speaks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com