പ്രതീകാത്മക ചിത്രം 
Kerala

ബൈക്കില്‍ കൊളുത്തിയിട്ട ഹെല്‍മറ്റില്‍ പാമ്പു കയറി, ബൈക്കെടുത്തപ്പോള്‍ പുറത്തേക്കു  ചാടിയ പാമ്പ് കൈയില്‍ കടിച്ചു, യുവാവ് ആശുപത്രിയില്‍

ബൈക്കില്‍ കൊളുത്തിയിട്ട ഹെല്‍മറ്റില്‍ പാമ്പു കയറി, ബൈക്കെടുത്തപ്പോള്‍ പുറത്തേക്കു  ചാടിയ പാമ്പ് കൈയില്‍ കടിച്ചു, യുവാവ് ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

അങ്കമാലി: വെള്ളം പൊങ്ങിയ സ്ഥലത്തു പാര്‍ക്കു ചെയ്ത ബൈക്കില്‍ വച്ച ഹെല്‍മറ്റില്‍ കയറിയ പാമ്പിന്റെ കടിയേറ്റ് യുവാവ് ആശുപത്രിയില്‍. ഇതര സംസ്ഥാന തൊഴിലാളിയായ വീരമണി (32)യാണ് അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

മുപ്പത്തടത്ത് വീരമണി ബൈക്ക് പാര്‍ക്ക് ചെയ്ത സ്ഥലത്ത് വെള്ളം കയറിയിരുന്നു. ഇതില്‍നിന്നു വന്ന പാമ്പ് ആകാമെന്നാണ് കരുതുന്നത്. ഹെല്‍മറ്റ് ബൈക്കില്‍ കൊളുത്തിയിട്ടിരിക്കുകയായിരുന്നു. 

തിരിച്ചെത്തിയ വീരമണി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുംമുമ്പ് ഹെല്‍മറ്റ് എടുത്തപ്പോള്‍ പാമ്പ് പുറത്തുചാടി. കൈയില്‍ കടിച്ച പാമ്പ് ഇഴഞ്ഞുപോയി. 

കടിയേറ്റ വീരമണിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പാമ്പുകടിയേറ്റ് നിരവധി പേരെ ചികിത്സയ്ക്ക് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ അന്‍പതിലേറെപ്പേരാണ് അങ്കമാലിയിലെ ആശുപത്രിയില്‍ മാത്രം ചികിത്സയ്ക്ക് എത്തിയത്. ഇന്നലെ ആറുപേര്‍ കൂടി പാമ്പുകടിക്ക് ചികിത്സ തേടി എത്തിയതായി അധികൃതര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേമത്ത് കെ എസ് ശബരിനാഥന്‍, എല്‍ദോസ് കുന്നപ്പള്ളിയെ കൊച്ചിയിലേക്ക് മാറ്റും?; കോണ്‍ഗ്രസ് പരിഗണന ഇങ്ങനെ

ദിവസവും കട്ടൻ ചായ കുടിച്ചോളൂ.., ഹൃദയം ഹാപ്പി ആകും

'ദേശീയപതാകയെ അപമാനിച്ചു'; ഹർദിക് പാണ്ഡ്യക്കെതിരെ പരാതിയുമായി അഭിഭാഷകൻ

'സെറ്റിൽ വഴക്ക് കൂടാറില്ല; സംവിധായകൻ പറയുന്നത് കേൾക്കുന്ന നടനാണ് ഞാൻ'

സേഫ്റ്റി പിന്നിലെ ദ്വാരം എന്തിന്?

SCROLL FOR NEXT