Kerala

ബൈബിള്‍ വായിക്കുന്ന ഈ കൊച്ചുമിടുക്കന്‍ എവിടെയാണ്; ഫേസ്ബുക്ക് പോസ്റ്റിട്ട് ഭദ്രന്‍

ജൂതന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുട്ടിയുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ഈയിടെയാണ് ബൈബിള്‍ വായിക്കുന്ന ഒരു കുഞ്ഞു മിടുക്കന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഏകദേശം മൂന്ന്, നാല് വയസ് പ്രായം തോന്നുന്ന ഒരാണ്‍കുട്ടി ബൈബിള്‍ കൈയിലെടുത്ത് നിര്‍ത്താതെ വായിക്കുന്നതായാണ് വീഡിയോയില്‍ ഉള്ളത്. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നഈ ബാലന്‍ ആരാണെന്ന് അന്വേഷിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

തന്റെ പുതിയ ചിത്രമായ ജൂതനില്‍ ഒരു വേഷം നല്‍കുന്നതിന് വേണ്ടിയാണ് ഭദ്രന്‍ കുട്ടിയെ അന്വേഷിക്കുന്നത്. ജൂതന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുട്ടിയുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവരുണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. 

ചെമ്മണ്ണൂര്‍ മൂവീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ജൂതനില്‍ സൗബിന്‍ ഷാഹിര്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരുപാട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭദ്രന്‍ സിനിമ സംവിധാനം ചെയ്യുന്നത്. മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ഉടയോനായിരുന്നു ഭദ്രന്‍ അവസാനം സംവിധാനം ചെയ്ത ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

പിതാവ് പിന്നോട്ടെടുത്ത കാറിന്റെ അടിയിൽപ്പെട്ടു; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

'മാവേലിയുടെ പേരിന് മുന്നില്‍ 'ദിബ്രുഗഢ്''; ട്രെയിനുകളുടെ പേരുകളും നമ്പറുകളും മാറും

'പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നു, ആരോ​ഗ്യ മന്ത്രി പരസ്യമായി മാപ്പ് പറയണം'

"നരസിംഹം' പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് 'അതിമനോഹര'ത്തിലുണ്ടാകും'; ആന്റണി പെരുമ്പാവൂർ