Kerala

ബ്യൂട്ടി പാർലർ വെടിവയ്പ്പു കേസ്; ലീന മരിയ പോളിനെ വീണ്ടും ചോ​ദ്യം ചെയ്തു

ബ്യൂട്ടി പാർലർ വെടിവയ്പ്പു കേസില്‍ നടി ലീന മരിയ പോളിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ്പു കേസില്‍ നടി ലീന മരിയ പോളിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. നടിയെ വിളിച്ചത് അധോലോക നായകന്‍ രവി പൂജാരി തന്നെയെന്ന് നേരത്തെ പൊലീസ് സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. 

മാം​ഗ്ലൂർ, ബം​ഗളൂരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫോണില്‍ വിളിച്ചത് രവി പൂജാരി തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. രവി പൂജാരിയുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത 10 പേരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത‌ിരുന്നു. ഇവരിൽ നിന്നാണ് രവി പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞത്. ശബ്ദത്തിന്‍റെ ഔദ്യോഗിക ഫോറന്‍സിക് പരിശോധനാ ഫലവും ഉടന്‍ ലഭിക്കും. 

നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ ‘നെയ്ൽ ആർടിസ്ട്രി’ എന്ന സലൂണിൽ ബൈക്കിൽ എത്തിയ രണ്ടു പേർ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു. കൊച്ചിയിലെ പ്രാദേശിക ഗുണ്ടകളാണ് ബ്യൂട്ടി പാർലറിനു നേരെ വെടിയുതിർത്തതെന്നാണ് പൊലീസ് അനുമാനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT