Kerala

ബ്ലാങ്ക് ചെക്ക് തലവരിപ്പണമായി കണക്കാക്കും; ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് മെഡിക്കല്‍ കമ്മീഷന്‍

സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ തുകയെഴുതാതെ ചെക്ക് വാങ്ങരുതെന്ന് രാജേന്ദ്രബാബു കമ്മീഷന്‍. വാങ്ങിയാല്‍ തലവരിപ്പണമായി കണക്കാക്കുമെന്ന് കമ്മീഷന്‍ രാജേന്ദ്രബാബു കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ തുകയെഴുതാതെ ചെക്ക് വാങ്ങരുതെന്ന് രാജേന്ദ്രബാബു കമ്മീഷന്‍. വാങ്ങിയാല്‍ തലവരിപ്പണമായി കണക്കാക്കുമെന്ന് കമ്മീഷന്‍ കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കി. 

കോഴിക്കോട് മലബാര്‍ മെഡിക്കല്‍കോളേജുകള്‍ അടുത്ത വര്‍ഷത്തേക്കുള്ള ഫീസ് കണക്കാക്കി ബ്ലാങ്കുചെക്കുകള്‍ വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ കമ്മീഷന്റെ നടപടി. 5 ലക്ഷം വാര്‍ഷിക ഫീസും 6 ലക്ഷം ബാങ്ക് ഗ്യാരണ്ടിയും വാങ്ങണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളത്. അതില്‍ തന്നെ ബാങ്ക് ഗ്യാരണ്ടിയെന്നത് ഒരു വര്‍ഷത്തേക്ക് മാത്രമാണ്. എന്നാല്‍ ഇതിന് വിഭിന്നമായാണ് രണ്ടാം വര്‍ഷത്തേക്ക് ബ്ലാങ്ക് ചെക്ക് ചില കേളേജുകള്‍ വാങ്ങിയിട്ടുള്ളത്. അത്തരത്തില്‍ തുകയെഴുതാത്ത ചെക്കുകള്‍ വാങ്ങിയാല്‍ അത് തലവരിപ്പണമായി കണക്കാക്കുമെന്നും കമ്മീഷന്‍ കോളേജുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രാജേന്ദ്രന്‍ കമ്മീഷന്‍ വ്യക്തമാക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT