Kerala

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പ്രതിശ്രുത വധു മരിച്ചു 

ഭക്ഷണം കഴിക്കുമ്പോള്‍ ബുദ്ധിമുട്ട് നേരിട്ടതോടെ ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Author : സമകാലിക മലയാളം ഡെസ്ക്

എടക്കര: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. ചാലിയാര്‍ പെരുവമ്പാടം പട്ടിക വര്‍ഗ കോളനിയിലെ പരേതനായ രാജന്റെ മകള്‍ ഷീബ(25) ആണ് മരിച്ചത്. 

മാര്‍ച്ച് 30നാണ് ഷീബയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എടക്കര വില്ലേജ് ഓഫീസിന് സമീപമായിരുന്നു ഷീബ ജോലി ചെയ്തിരുന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. 

ഭക്ഷണം കഴിക്കുമ്പോള്‍ ബുദ്ധിമുട്ട് നേരിട്ടതോടെ ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

ഗ്യാനേഷ് കുമാര്‍ വെറും പരല്‍മീന്‍, ലക്ഷ്യം നരേന്ദ്ര മോദിയുടെ രാജി: കെസി വേണുഗോപാല്‍

വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം

സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം, കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?