Kerala

ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെയും ഗര്‍ഭസ്ഥ ശിശുവിനെയും ചുട്ടുകൊന്നു: ആദ്യഭാര്യ കുറ്റക്കാരി

ഭര്‍ത്താവിനൊപ്പം വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന രണ്ടാം ഭാര്യയെയും ഗര്‍ഭസ്ഥ ശിശുവിനെയും ചുട്ടുകൊന്ന  കേസില്‍ പ്രതിയായ ആദ്യഭാര്യ കുറ്റക്കാരിയാണെന്ന് കോടതി.

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍ഗോഡ്: ഭര്‍ത്താവിനൊപ്പം വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന രണ്ടാം ഭാര്യയെയും ഗര്‍ഭസ്ഥ ശിശുവിനെയും ചുട്ടുകൊന്ന  കേസില്‍ പ്രതിയായ ആദ്യഭാര്യ കുറ്റക്കാരിയാണെന്ന് കോടതി. ഉപ്പളയിലെ നഫീസത്ത് മിസ് രിയ (21) ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഗോവയില മിസ് രിയയെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.

കൊലപാതകം, വധശ്രമം എന്നീ വകുപ്പുകളിലാണ് മിസ് രിയ കുറ്റക്കാരിയെന്ന് തെളിഞ്ഞത്. പ്രതിക്കുള്ള ശിക്ഷ കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും. 2011 ഓഗസ്റ്റ് 7നാണ് സംഭവം. പുലര്‍ച്ച് ആറിന് ഭര്‍ത്താവ് അബ്ദുള്‍  റഹ്മാനോടൊപ്പം ഉപ്പള കണ്ണാംപെട്ടിയിലെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന നഫീസത്ത് മിസ് രയിയുടെ ദേഹത്താ് ജനലിലൂടെ പ്രതി പെട്രോള്‍ ഒഴിക്കുകയും തീപ്പെട്ട ഉരച്ചിടുകയുമായിരുന്നു. ഉറങ്ങുകയായിരുന്നു അബ്ദുള്‍ റഹിമാന്റെ ശരീരത്തിലേക്കുംതീ പടര്‍ന്നു. പ്രോസിക്യൂഷന് വേണ്ടി പി രാഘവന്‍ ഹാജരായി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT