Kerala

ഭാര്യയെ മര്‍ദിക്കുന്നതായി അറിഞ്ഞ് പൊലീസ് എത്തി; കണ്ടത് ചാരയം വാറ്റുന്ന ഭര്‍ത്താവിനെ; പിടികൂടിയത് നാടകീയമായി

പൊലീസിനെ കണ്ടതോടെ ഓടി രക്ഷപെട്ട യുവാവിനെ പിടികൂടിയതും നാടകീയമായി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മദ്യപിച്ച് എത്തി ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നതായി അയല്‍വാസികള്‍ വിളിച്ചറിയിച്ചതോടെയാണ് പൊലീസ് എത്തിയത്. വീട്ടിലെത്തിയപ്പോള്‍ പൊലീസ് കണ്ടത് ചാരായം വാറ്റുന്ന ഭര്‍ത്താവിനെ. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപെട്ട യുവാവിനെ പിടികൂടിയതും നാടകീയമായി. 

തിരുവനന്തപുരം മുക്കുവന്‍തോടാണ് സംഭവം. ബുധനാഴ്ച രാത്രിയോടെ മദ്യപിച്ച് എത്തിയ ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നതായി അയല്‍വാസികള്‍ വിതുര പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ വീടിന്റെ അടുക്കളയില്‍ നിന്ന് മദ്യം വാറ്റുന്ന അജീഷിനെയാണ് കണ്ടത്. 

പൊലീസിനെ കണ്ടതോടെ ഓടിക്കളഞ്ഞ അജീഷിനെ പിടികൂടാനായില്ല. എന്നാല്‍, നിരവധി സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും, കരംകുളത്തുള്ള ഒരു യുവതിയുടെ വീട്ടില്‍ അജീഷ് ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഭാര്യ പൊലീസിനെ അറിയിച്ചു.

ഭാര്യ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെ കരംകുളത്തെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്നും അജീഷ് പിടിയിലായി. ലോക്ക്ഡൗണ്‍ സമയത്ത് അജീഷ് വന്‍തോതില്‍ ചാരായം വാറ്റിയിരുന്നതായും, നഗരം കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിയിരുന്നതായും ഭാര്യ പൊലീസിനോട് പറഞ്ഞു. അബ്കാരി നിയമപ്രകാരം പൊലീസ് കേസെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക