Kerala

കളക്ടര്‍ ബ്രോയെ കാണാനില്ല; സ്വാമി ഭക്തര്‍ക്കും ഡിങ്കോയിസ്റ്റുകള്‍ക്കും ആശങ്ക; മകനെ മടങ്ങി വരൂ എന്ന് മുരളി തുമ്മാരുകുടി

ശക്തരില്‍ ശക്തനായ നമ്മുടെ ബ്രോ തിരിച്ചു വരും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട

Author : സമകാലിക മലയാളം ഡെസ്ക്

രണ്ടുദിവസമായി കളക്ടര്‍ ബ്രോ പ്രശാന്ത് നായരെ ഫെയ്‌സ്ബുക്കില്‍ കാണാനില്ലെന്ന് മുരളി തുമ്മാരുകുടി. കേന്ദ്രവും കേരളവും മാത്രമല്ല ലോകമെമ്പാടും ഉള്ള സ്വാമി ഭക്തരും ഡിങ്കോയിസ്റ്റുകളും അല്പം ആശങ്കാകുലര്‍ ആണ്. ബ്രോ നമ്മളെ ബ്ലോക്കിയതാണോ എന്ന് ചിലര്‍, ബ്രോ കണ്ടം വഴി ഓടിയതാണോ എന്ന് മറ്റു ചിലര്‍. അയാള്‍ കവിത എഴുത്തുകയാണോ എന്ന് വേറെ ചിലര്‍. സത്യം അതൊന്നുമല്ല എന്ന് പറയാന്‍ മൊയ്‌ലാളി എന്നെ ഏല്പിച്ചിരിക്കയാണ്. നീല ടിക്കുമായി ഫേസ്ബുക്കില്‍ ഇരുന്ന ആള്‍ ബ്രോ സ്വാമിയായി ആള്‍മാറാട്ടം നടത്തിയത് സുക്കറണ്ണന്‍ കയ്യോടെ പിടിച്ചു. രണ്ടു ദിവസത്തേക്ക് ക്വാറന്റൈനില്‍ ആണെന്ന് തുമ്മാരുകുടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

മകനേ മടങ്ങി വരൂ..

നമ്മുടെ ബ്രോ സ്വാമിയേ രണ്ടു ദിവസമായി ഫേസ്ബുക്കില്‍ കാണാനില്ല എന്ന വിവരം നിങ്ങള്‍ അറിഞ്ഞോ ?

കേന്ദ്രവും കേരളവും മാത്രമല്ല ലോകമെമ്പാടും ഉള്ള സ്വാമി ഭക്തരും ഡിങ്കോയിസ്റ്റുകളും അല്പം ആശങ്കാകുലര്‍ ആണ്. ബ്രോ നമ്മളെ ബ്ലോക്കിയതാണോ എന്ന് ചിലര്‍, ബ്രോ കണ്ടം വഴി ഓടിയതാണോ എന്ന് മറ്റു ചിലര്‍. അയാള്‍ കവിത എഴുത്തുകയാണോ എന്ന് വേറെ ചിലര്‍.

സത്യം അതൊന്നുമല്ല എന്ന് പറയാന്‍ മൊയ്‌ലാളി എന്നെ ഏല്പിച്ചിരിക്കയാണ്. നീല ടിക്കുമായി ഫേസ്ബുക്കില്‍ ഇരുന്ന ആള്‍ ബ്രോ സ്വാമിയായി ആള്‍മാറാട്ടം നടത്തിയത് സുക്കറണ്ണന്‍ കയ്യോടെ പിടിച്ചു. രണ്ടു ദിവസത്തേക്ക് ക്വാറന്റൈനില്‍ ആണ്.

ശക്തരില്‍ ശക്തനായ നമ്മുടെ ബ്രോ തിരിച്ചു വരും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

അത് വരെ കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ തന്നെ പോകട്ടെ എന്ന് പറയാനും മൊയ്‌ലാളി പറഞ്ഞിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT