Kerala

മഞ്ജുവിന്റെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് ചോദ്യം ചെയ്യുന്നു; അറസ്റ്റിന് സാധ്യത

തൃശൂര്‍ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് ചോദ്യം ചെയ്യുന്നു. തൃശൂര്‍ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യുന്നത്. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയക്കുന്നതായും മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

വൈകീട്ട് നാലുമണിക്കാണ് ശ്രീകുമാര്‍ മേനോന്‍ തൃശൂര്‍ പൊലീസ് ക്ലബ്ബിലെത്തിയത്. ഇത്രനാളും നാട്ടില്‍ ഇല്ലാത്തതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്ന് ശ്രീകുമാര്‍ മേനോന്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. കഴിഞ്ഞ ദിവസം ശ്രീകുമാര്‍ മേനോന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പാലക്കാട് ക്രെംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എന്നാല്‍ മഞ്ജു ആരോപിക്കുന്ന തരത്തിലുള്ള ഒന്നും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.

പരാതിയുമായി ബന്ധപ്പെട്ട് നേരത്തെ മഞ്ജുവാര്യര്‍ ചാവക്കാട് മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. താന്‍ ഒപ്പിട്ടു നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗിക്കുന്നതായും പരാതിയില്‍ ആരോപിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത