കണ്ണൂർ: മട്ടന്നൂരിൽ രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് മരത്തിലിടിച്ചു. കൂടാളി ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ ബസ് സ്റ്റോപ്പിലായിരുന്നു സംഭവം.
മട്ടന്നൂർ പാലോട്ടുപള്ളിയിലെ വാടകവീട്ടിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയിലെത്തിക്കുന്നതിന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. കൂടാളി വളവിൽ വച്ച് നിയന്ത്രണം വിട്ട ആംബുലൻസ് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു.
അപകടത്തിൽ രോഗിക്കൊപ്പമുണ്ടായിരുന്ന യുവാവിന് പരിക്കേറ്റിരുന്നു. അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ നിന്ന് മറ്റൊരു ആംബുലൻസ് എത്തിച്ചാണ് രോഗിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. അപകട സ്ഥലത്ത് മട്ടന്നൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി അണുനശീകരണം നടത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates