Kerala

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം; മരിച്ച കരുണാലയത്തിലെ അന്തേവാസിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

കൊച്ചി കാക്കനാട് പ്രവര്‍ത്തിക്കുന്ന കരുണാലയത്തിലെ അന്തേവാസിയുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം. കൊച്ചി കാക്കനാട് പ്രവര്‍ത്തിക്കുന്ന കരുണാലയത്തിലെ അന്തേവാസിയുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 77 വയസ്സുളള ആനി ആന്റണിയുടെ മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്ന് രാവിലെ സ്ഥിരീകരിച്ചത്. എറണാകുളത്തെ കോവിഡ് ക്ലസ്റ്ററുകളില്‍ സംഭവിച്ച മറ്റൊരു കോവിഡ് മരണമാണിത്.

കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗിയാണ് മരിച്ചത്. കുറച്ചുദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം. 
കന്യാസ്ത്രീകളടക്കം 139 പേരാണ് കാക്കനാട്ടെ മഠത്തിലുള്ളത്. ഇവര്‍ക്കെല്ലാം ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഇവരില്‍ 43 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. 23 കിടപ്പ് രോഗികളും ഈ മഠത്തിലുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്നലെ മരിച്ച രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.പന്നിയങ്കര സ്വദേശി മുഹമ്മദ് കോയയുടെയും  കാരപ്പറമ്പ് സ്വദേശിയായ റുഖ്യാബിയുടെയും മരണമാണ് കോവിഡെന്ന് കണ്ടെത്തിയത്. മുഹമ്മദ് കോയയ്ക്ക് 70 വയസ്സായിരുന്നു.പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു 57 വയസ്സുളള റുഖ്യാബി. റുഖ്യാബിയുടെ ബന്ധുവിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കാസര്‍കോട് ജില്ലയിലെ രാവണീശ്വരം സ്വദേശി മാധവന്‍(60), ആലപ്പുഴ കാട്ടൂര്‍ തെക്കേതൈക്കല്‍ വീട്ടില്‍ മറിയാമ്മ(85), ചെട്ടിവിളാകാം സ്വദേശി ബാബു(52), തിരുവനന്തപുരം പുല്ലുവിള ട്രീസ വര്‍ഗീസ്(60), പാറശാല സ്വദേശിനി തങ്കമ്മ(82) എന്നിവരുടെ മരണവും കോവിഡിനെ തുടര്‍ന്നാണെന്ന് വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT