Kerala

മദ്യപാനത്തെ തുടര്‍ന്ന് അവശനിലയിലായ പൊലീസുകാരന്‍ മരിച്ചു

മലപ്പുറം ഐ ആര്‍ ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥനും കടക്കല്‍ ചെളിക്കുഴി സ്വദേശിയുമായ അഖിലാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കൊപ്പമുള്ള മദ്യപാനത്തെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് പൊലീസുകാരന്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. അഖിലിനൊപ്പം മദ്യപിച്ച ഗിരീഷിനും ശാരീരിക അസ്വസ്ഥതകളുണ്ട്. മദ്യത്തിന്റെ ബാക്കി പരിശോധനക്കായി എക്‌സൈസ് സീല്‍ ചെയ്തു.

മലപ്പുറം ഐ ആര്‍ ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥനും കടക്കല്‍ ചെളിക്കുഴി സ്വദേശിയുമായ അഖിലാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നിതിനിടെയാണ്  അഖിലിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. അവശനിലയിലായ അഖിലിനെ ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇന്ന് രാവിലെയാണ് അഖില്‍ മരിച്ചത്.  മലപ്പുറത്ത് നിന്ന് കൊണ്ടുവന്ന മദ്യമാണ് തങ്ങള്‍ കുടിച്ചതെന്ന് അഖിലിനൊപ്പം മദ്യപിച്ച ഒരാള്‍ പൊലീസിനോട് പറഞ്ഞു.

അഖിലും മൂന്ന് സുഹൃത്തുക്കളും കൂടിയാണ് മദ്യപിച്ചത്. ഒപ്പം മദ്യപിച്ച ഒരു പൊലീസുകാരനും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലാണ്. എന്നാല്‍ ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു