പ്രതീകാത്മക ചിത്രം 
Kerala

മദ്യപിച്ച്  ഡ്രൈവ് ചെയ്ത് എസ്ഐ; കാർ ഇടിച്ച് ബൈക്ക് യാത്രികയായ യുവതിക്ക് പരിക്ക്; നിലത്ത് കാലുറയ്ക്കാത്ത ഉദ്യോ​​ഗസ്ഥനെ നാട്ടുകാർ തടഞ്ഞു

മദ്യപിച്ച്  ഡ്രൈവ് ചെയ്ത് എസ്ഐ; കാർ ഇടിച്ച് ബൈക്ക് യാത്രികയായ യുവതിക്ക് പരിക്ക്; നിലത്ത് കാലുറയ്ക്കാത്ത ഉദ്യോ​​ഗസ്ഥനെ നാട്ടുകാർ തടഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: മദ്യപിച്ച് കാറോടിച്ച് അപകമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിലേൽപ്പിച്ചു. കൽപ്പറ്റ കേണിച്ചിറ സ്റ്റേഷനിലെ മുൻ എസ്ഐയും ഇപ്പോൾ തിരുവമ്പാടി സ്റ്റേഷനിലെ ഇൻസ്‌പെക്ടറുമായ ഷാജു ജോസഫിനെയാണ് നാട്ടുകാർ തടഞ്ഞ് വച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. 

ഷാജു ഓടിച്ച വാഹനമിടിച്ച് ബൈക്ക് യാത്രികയായ യുവതിക്ക് പരിക്കേറ്റു. സംഭവ സ്ഥലത്ത് നിന്ന് ഓട്ടോറിക്ഷയിൽ എസ്ഐ രക്ഷപ്പെടാൻ ശ്രമിച്ചതോടെ നാട്ടുകാർ തടഞ്ഞുവെച്ചു.  തുടർന്ന് കേണിച്ചിറ പൊലീസ് എത്തി ഇദ്ദേഹത്തെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. വൈദ്യ പരിശോധനക്ക് ശേഷം ഷാജുവിൻറെ പേരിൽ പൊലീസ് കേസെടുത്തു. 

എസ്ഐ ഓടിച്ച കാർ ഇടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു സുൽത്താൻ ബത്തേരി തോട്ടുമ്മൽ ഇർഷാദിന്റെ ഭാര്യ റഹിയാനത്തിനാണ് പരിക്കേറ്റത്. അപകടം ഉണ്ടായ ഉടനെ കാറിൽ നിന്ന് പുറത്തിറങ്ങിയ ഷാജുവിനെ മദ്യ ലഹരിയിൽ കാലുറയ്ക്കാത്ത നിലയിലാണ് കണ്ടതെന്ന് നാട്ടുകാർ പറയുന്നു.

ബത്തേരി ഭാഗത്ത് നിന്ന് കാറിൽ വരികയായിരുന്നു ഷാജു. അപകടത്തിൽ പരിക്കേറ്റ് ആദ്യം കേണിച്ചിറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ റഹിയാനത്തിനെ പിന്നീട് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്മയെയും മകനെയും കൊലപ്പെടുത്തി?, വീട്ടു വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍; ഇളയ മകന്‍ ഒളിവില്‍

കേരളം കത്തുന്നു, കൂൾ ആയി തുടരാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ

ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ മനുഷ്യവിസര്‍ജ്യം തള്ളി; തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി പ്രവൃത്തിച്ച വിരോധമെന്ന് കെ കെ രമ

മെക്കോൺ ലിമിറ്റഡിൽ 103 ഒഴിവുകൾ, എഞ്ചിനീയർ മുതൽ എച്ച്ആർ വരെ അവസരം; അഭിമുഖത്തിലൂടെ നിയമനം, അവസാന തീയതി മെയ് 11

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു |Bhagyathara BT 51 lottery result

SCROLL FOR NEXT