Kerala

മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് പൊലീസ് കാവല്‍; കരയിലും കായലിലുമായി നിരീക്ഷണം

20 പൊലീസുകാരെയാണ് ലേക്ക് പാലസ് റിസോര്‍ട്ടിന്റെ കാവലിനായി നിയോഗിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നിയമലംഘനം നടന്നിട്ടുണ്ടെന്ന് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് പൊലീസ് കാവല്‍. 20 പൊലീസുകാരെയാണ് ലേക്ക് പാലസ് റിസോര്‍ട്ടിന്റെ കാവലിനായി നിയോഗിച്ചിരിക്കുന്നത്. 

കരയിലും കായലിലുമായിട്ടാണ് പൊലീസ് നിരീക്ഷണം.ആലപ്പുഴ നോര്‍ത്ത് എസ്‌ഐയുടെ നിര്‍ദേശപ്രകരമാണ് സുരക്ഷ ഒരുക്കിയിരിക്കുന്നതെന്നാണ് വിശദീകരണം. റിസോര്‍ട്ടിന് മുന്നിലൂടെയുള്ള യാത്രയ്ക്കും പൊലീസ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

റിസോര്‍ട്ടിന്റെ അഞ്ച് ഗേറ്റുകളിലും പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. കായലില്‍ രണ്ട് ബോട്ടുകളിലായാണ് നിരീക്ഷണം. പ്രത്യേക ആവശ്യം വന്നാല്‍ ഉപയോഗിക്കുന്നതിനായി മൂന്ന് ബോട്ടുകള്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT