Kerala

മരിക്കാന്‍ പോകുകയാണെന്ന് കത്തെഴുതിവെച്ച് യുവതി വീടുവിട്ടു; കണ്ടെത്തിയത് കാമുകന്റെ വീട്ടില്‍

ചെന്നൈയില്‍ പോയി മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞാണ് നേഴ്‌സായ യുവതി കത്ത് എഴുതിയിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രിക്കാന്‍ പോവുകയാണെന്ന് കുറിപ്പെഴുതിവെച്ച് യുവതി കാമുകനൊപ്പം പോയി. പാലാ ഇടമറ്റം സ്വദേശിനിയായ ഇരുപതുകാരിയാണ് വീട്ടുകാരെ സമ്മര്‍ദ്ദത്തിലാക്കി കാമുകന്റെ വീട്ടിലേക്ക് പോയത്. വീട്ടുകാര്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.  

ചെന്നൈയില്‍ പോയി മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞാണ് നേഴ്‌സായ യുവതി കത്ത് എഴുതിയിരുന്നത്. അത് കണ്ട് ഭയന്ന മാതാപിതാക്കള്‍ ഉടന്‍തന്നെ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് റെയില്‍വേ പോലീസിലും സ്‌റ്റേഷനിലുമടക്കം വിവരം നല്‍കുകയും ട്രെയിനുകളില്‍ പരിശോധന നടത്തുകയുംവരെ ചെയ്തു. എടിഎം കാര്‍ഡ്, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ എടുത്താണ് യുവതിപോയത് എന്ന് മനസിലാക്കിയതോടെ അന്വേഷണം യുവതിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാക്കി. 


അപ്പോഴാണ് യുവതി കൊല്ലത്തുണ്ടെന്ന് മനസിലാക്കിയത്. ഇതനുസരിച്ച് ശൂരനാട് പോലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ യുവതി കൊല്ലത്തുള്ള െ്രെഡവറായ കാമുകന്റെ അടുത്തെത്തയതായി വിവരം ലഭിച്ചത്. പോലീസ് അന്വേഷിച്ചെത്തുമെന്നുമായതോടെ ഇരുവരും ശൂരനാട്ട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു. പിന്നീട് പാലാ എസ്‌ഐ കെ. അഭിലാഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം ഇരുവരെയും പാലാ സ്‌റ്റേഷനിലെത്തിച്ചു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്