Kerala

മറ്റ് സംസ്ഥാനങ്ങള്‍ നിന്ന് വരുന്നവര്‍ക്ക് പാസ് നിര്‍ബന്ധം; വിതരണം നിര്‍ത്തിയിട്ടില്ല

ഒരാള്‍ റെഡ്‌സോണില്‍നിന്നാണ് വരുന്നത് എന്നുള്ളതുകൊണ്ട് മാത്രം തടയില്ല. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവരെ അതിര്‍ത്തി കടത്തിവിടില്ലെന്നും മുഖ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് വേണ്ടിയുള്ള പാസ് വിതരണം നിര്‍ത്തിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാസുകള്‍ ക്രമത്തില്‍ വിതരണം ചെയ്യും. ഇക്കാര്യത്തിലെ ക്രമവത്കരണത്തിന് വേണ്ടിയുള്ള നടപടികളാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

ഒരാള്‍ റെഡ്‌സോണില്‍നിന്നാണ് വരുന്നത് എന്നുള്ളതുകൊണ്ട് മാത്രം തടയില്ല. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവരെ അതിര്‍ത്തി കടത്തിവിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എവിടെയാണോ ഉള്ളത് അവിടെനിന്നു കേരളത്തിലേക്ക് വരുന്നതിന് ഇപ്പോള്‍ ഉള്ളിടത്തുനിന്നും കേരളത്തില്‍ നിന്നും പാസ് എടുക്കണം. അത് പ്രകാരമാണ് പരിശോധനകള്‍ അടക്കം ക്രമീകരിക്കുന്നത്. പിന്നീട് എത്ര മണിക്കാണ് എത്തേണ്ടതെന്നുള്ള സമയക്രമം അറിയിക്കുന്നതായിരിക്കും. ചിലര്‍ എവിടെനിന്നാണോ വരുന്നത് അവിടുത്തെ പാസ് മാത്രമാണ് എടുക്കുന്നത്. എന്നാല്‍ ഇവിടേക്ക് വരുന്ന കാര്യം അറിയിക്കുന്നില്ല. കേരളത്തിലെ കാര്യങ്ങള്‍ ക്രമവത്കരിക്കുന്നതിന് വേണ്ടിയാണ് രജിസ്‌ട്രേഷനും മറ്റ് നടപടിക്രമങ്ങളും സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അതിര്‍ത്തി കടന്ന് എത്തുന്നവര്‍ കൃത്യമായി പരിശോധനയില്ലാതെ വരുന്നതിന് അനുവദിക്കില്ല. വിവരങ്ങള്‍ മറച്ച് വെച്ച് വരുന്നതും തടയും. അതിര്‍ത്തിയില്‍ കൂടുതല്‍ പരിശോധന കൗണ്ടര്‍ ആരംഭിക്കും. അതിര്‍ത്തികളിലുള്ള ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുമടക്കമുള്ളവര്‍ സാമൂഹിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം