Kerala

മലപ്പുറത്ത് വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു ; ഒരാളെ രക്ഷപെടുത്തി

രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. 

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം വാഴയൂര്‍ പെരിങ്ങാവില്‍ വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു. ഒരാളെ രക്ഷപെടുത്തി. 

പെരിങ്ങാവ് അസ്‌കറിന്റെ ഇരുനില വീടാണ് അപകടത്തില്‍ പെട്ടത്. വീടിന് സമീപം നിന്ന മുഹമ്മദാലി എന്നയാളെ നാട്ടുകാര്‍ രക്ഷപെടുത്തി. അസ്‌കറിന്റെ ചേട്ടന്‍ ബഷീര്‍, ഭാര്യ സാഹിറ, മക്കളായ മുബഷീറ, മുഷ്വിക്,അസീസിന്റെ ഭാര്യ ഹയറുന്നീസ, ബന്ധു മൂസ, അയല്‍വാസിയായ മുഹമ്മദാലി, മകന്‍ സഫ്വാന്‍ എന്നിവരാണ് മരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

ജപമാലയിലെ മണികൾ, ശരീരത്തിലെ മർമ്മങ്ങൾ; 108 എന്ന സംഖ്യയുടെ പ്രാധാന്യമെന്ത്?

തിരുവനന്തപുരം മൃ​ഗശാല വനത്തിന് സമീപത്തേക്ക് മാറ്റണം; നിർദേശവുമായി മുഖ്യമന്ത്രി

ഓൺലൈൻ ബിസിനസ് നിക്ഷേപ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിക്ക് നഷ്ടപ്പെട്ടത് 17 ലക്ഷം രൂപ

മാണിക്യനും കാർത്തുമ്പിയും വരുന്നു; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് തീയതി പുറത്ത്