Kerala

മഹാത്മഗാന്ധി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; പുതുക്കിയ തിയതി പിന്നീട്

മഹാത്മഗാന്ധി സര്‍വകലാശാല ഈ മാസം നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദ പരീക്ഷകളും ജൂണ്‍ 3 മുതല്‍ നടത്താനിരുന്ന ബിരുദാനന്തര പരീക്ഷകളും മാറ്റി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മഹാത്മഗാന്ധി സര്‍വകലാശാല ഈ മാസം നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദ പരീക്ഷകളും ജൂണ്‍ 3 മുതല്‍ നടത്താനിരുന്ന ബിരുദാനന്തര പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നാട് അറിയക്കും.

മെയ് 21ന് തുടങ്ങാനിരുന്ന പരീക്ഷകള്‍ കേരള സര്‍വകലാശാല പരീക്ഷകള്‍ നേരത്തെ മാറ്റിയിരുന്നു മാറ്റി. മെയ് 26 മുതലാകും പരീക്ഷകള്‍ തുടങ്ങുകയെന്നാണ് അറിയിച്ചത്. പൊതുഗതാഗതം പുനരാരംഭിക്കാനായില്ലെങ്കില്‍ പരീക്ഷകള്‍ വീണ്ടും മാറ്റും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കാതെ പരീക്ഷ നടത്തുന്നതിനെതിരെ നേരത്തെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

വൈസ് ചാന്‍സലര്‍ കോളജ് പ്രിന്‍സിപ്പല്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ലോക്ക്ഡൗണ്‍ മൂലം നിര്‍ത്തിവേക്കേണ്ടി വന്ന പരീക്ഷകള്‍ പുനരാരംഭിക്കാനുള്ള തീരുമാനമെടുത്തത്. സ്വന്തം കോളജില്‍ എത്താനാകാത്ത വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സബ്‌സെന്ററുകള്‍ ഒരുക്കി പരീക്ഷ നടത്താനായിരുന്നു തീരുമാനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT