Kerala

മാപ്പിളപ്പാട്ട് ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം; മലപ്പുറത്ത് പതിനാറുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി

മാപ്പിളപ്പാട്ട് ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പതിനാറുകാരനെ പീഡിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മാപ്പിളപ്പാട്ട് ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പതിനാറുകാരനെ പീഡിപ്പിച്ചു. മലപ്പുറത്താണ് സംഭവം. ദഫ്മുട്ട് പഠിപ്പിക്കാന്‍ മദ്രസയില്‍ അധ്യാപകരായി എത്തിയവരാണ് കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു

അബ്ദുള്‍ റസാഖ്, ഷാഫി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പോക്‌സോ പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും രണ്ട് പേരും ഒളിവിലാണ്. ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് കുട്ടിയെ ഇവര്‍ വിവിധ ഇടങ്ങളില്‍ കൊണ്ട് പോയി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. 

തൃശ്ലൂര്‍ അമല ആശുപത്രിക്കടുത്തുള്ള ലോഡജ് മുറിയിലും കൊണ്ടോട്ടിയിലും വെച്ചാണ് പല തവണ കുട്ടി  പീഡനത്തിനിരയായത്. പിന്നീട് അവരില്‍ നിന്നും രക്ഷപ്പെട്ട കുട്ടി ഇവരുടെ കൂടെ പോകാതെ മാറി നില്‍ക്കുകയായിരുന്നു

ഈ അടുത്ത ദിവസം ആണ്  കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗികതിക്രമ ബോധവല്‍ക്കരണ വീഡിയോ കണ്ടത്. അതിനെ തുടര്‍ന്നാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. പിന്നീട് വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നുവെന്ന് കാടാമ്പുഴ പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

SCROLL FOR NEXT