Kerala

മാപ്പിളപ്പാട്ട് ​ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം

Author : സമകാലിക മലയാളം ഡെസ്ക്

തലശ്ശേരി: മാപ്പിളപ്പാട്ട് ​ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 75 വയസായിരുന്നു. മാപ്പിളപ്പാട്ട് ഗായകനും ഒപ്പം തന്നെ മാപ്പിളപ്പാട്ടുകളുടെ രചയിതാവുമായിരുന്നു. 

മാണിക്യ മലരായ പൂവി അടക്കമുള്ള പ്രസിദ്ധമായ ഒട്ടേറെ ​ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അഡാർ ലൗ എന്ന സിനിമയിൽ മണിക്യ മലരായ പൂവി ഉപയോ​ഗിച്ചതിനെതിരെ അദ്ദേഹം രം​ഗത്ത് വന്നത് വിവാദമായിരുന്നു. ​ഗ്രാമഫോണടക്കമുള്ള മലയാള സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

1940ല്‍ തലശ്ശേരിയിലെ എരഞ്ഞോളിയിലാണ് അദ്ദേഹത്തിന്റെ ജനനം. കുഞ്ഞാമിയാണ് ഭാര്യ. നസീറ, നിസാര്‍, സാദിഖ്, സമീം, സാജിദ എന്നിവരാണ് മക്കള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓസ്‌ട്രേലിയയിൽ വന്നാൽ മരണമായിരിക്കും ഫലം'; നരേന്ദ്ര മോദിക്ക് വധഭീഷണി

Today's Rashi Phalam July 05|ബിസിനസിൽ അനുകൂല മാറ്റങ്ങൾ, ഏറെ ആഗ്രഹിച്ച കാര്യം സഫലമാകും

മൂന്നര പതിറ്റാണ്ടിനു ശേഷം ലിസി വീണ്ടും കാമറക്കു മുന്നിൽ; പരസ്യചിത്രത്തിന്റെ മേക്കിങ് വിഡിയോ വൈറൽ

ഇംഗ്ലണ്ടിലും തോല്‍വി തന്നെ; ജയിക്കാന്‍ യോഗമില്ലാതെ ക്യാപ്റ്റന്‍ ശ്രേയസ്!

കൊറിയര്‍ വഴി എംഡിഎംഎ കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍