Kerala

മാര്‍ക്ക് തട്ടിപ്പ് വിവാദം: മോഡറേഷന്‍ റദ്ദാക്കാ‍ന്‍ വൈസ് ചാന്‍സലറുടെ നിര്‍ദേശം ; നാളെ വിദഗ്ധ പരിശോധന

മോഡറേഷൻ മാർക്ക് തട്ടിപ്പ് രണ്ട് ഡെപ്യൂട്ടി രജിസ്ട്രാർമാർക്ക് നൽകിയ പാസ് വേർഡ് ഉപയോഗിച്ചെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ മോഡറേഷന്‍ റദ്ദാക്കാ‍ന്‍ വൈസ് ചാന്‍സലറുടെ നിര്‍ദേശം. മോഡറേഷനില്‍ കൃത്രിമം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. മോഡറേഷന്‍റെ മറവിൽ നൽകിയ അധികം മാർക്ക് റദ്ദാക്കാൻ വൈസ് ചാൻസലര്‍ നിർദേശിച്ചു. മോഡറേഷന്‍റെ മറവിൽ അധികമാർക്ക് കിട്ടിയവരുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിന്‍വലിക്കാനും  നിര്‍ദേശം നല്‍കി.   മോഡറേഷന്‍ ലഭിച്ചവരുടെ മാര്‍ക്ക് ലിസ്റ്റുകളായിരിക്കും പിന്‍വലിക്കുക. സോഫ്റ്റ് കമ്പ്യൂട്ടർ വിദഗ്ധർ നാളെ പരിശോധന നടത്തും.

16 ബി.എ, ബിഎസ്‌സി പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്. മോഡറേഷൻ മാർക്ക് തട്ടിപ്പ് രണ്ട് ഡെപ്യൂട്ടി രജിസ്ട്രാർമാർക്ക് നൽകിയ പാസ് വേർഡ് ഉപയോഗിച്ചെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. മാർക്ക് കംപ്യൂട്ടറിൽ രേഖപ്പെടുത്താനായി പാസ് വേർഡ് പരീക്ഷാ വിഭാഗത്തിലെ പല ജീവനക്കാർക്കും നൽകിയിരുന്നുവെന്ന് ഇവർ സർവകലാശാലയെ അറിയിച്ചിട്ടുണ്ട്.  ക്രൈംബ്രാഞ്ച് അന്വഷണത്തോടൊപ്പം സ്വന്തം നിലയ്ക്ക് അന്വേഷണം നടത്താനും കേരള സർവകലാശാല തീരുമാനിച്ചിട്ടുണ്ട്.

കേരള സർവ്വകലാശാല മോഡറേഷൻ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച്  അന്വേഷണം ആവശ്യപ്പെട്ട് രജിസ്‍ട്രാര്‍ ഇന്നലെയാണ് ഡിജിപിക്ക് കത്ത് നൽകിയത്. ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ മഹാദേവന്‍ പിള്ള  പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാര്‍ ഡിജിപിക്ക് കത്ത് നല്‍കിയത്. മാർക്ക് ദാനത്തിൽ സർവ്വകലാശാലക്കെതിരെ ആരോപണം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണത്തിന് സർക്കാർ തയ്യാറായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും കിട്ടി എട്ടിന്റെ പണി: പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

അസം റൈഫിൾസിൽ 354 ഒഴിവുകൾ; റിക്രൂട്ട്‌മെന്റ് റാലി നവംബറിൽ, ഇപ്പോൾ അപേക്ഷിക്കാം

'പ്രതിയ്ക്ക് പോലും അറിയില്ല ആ നാല് പേരെ എന്തിന് കൊന്നുവെന്ന്'; 'ദി തേർഡ് മർഡർ' ട്രെയിലർ

'142, 139, 126, 110, 103, 101'... 3 കളി 6 സെഞ്ച്വറികള്‍! 'സൂപ്പര്‍ ബാറ്റിങ് സണ്‍ഡേ'

'നിർഭയ സംഭവത്തെ ഓർമ്മിപ്പിക്കുന്നു': ഡൽഹിയിലെ ബലാത്സംഗ പരമ്പരകളിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു