Kerala

മിണ്ടാപ്രാണിയോട് കൊടുംക്രൂരത;  കോതമംഗലത്ത് പോത്തിന്റെ വായ്മൂടിക്കെട്ടി ശരീരഭാഗം അറുത്തെടുത്തു

കോതമംഗലത്ത് ജീവനുള്ള പോത്തിന്റെ വായ്മൂടിക്കെട്ടി ശരീരഭാഗം അജ്ഞാതര്‍ അറുത്തെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മിണ്ടാപ്രാണിയോട് വീണ്ടും കൊടും ക്രൂരത. കോതമംഗലത്ത് ജീവനുള്ള പോത്തിന്റെ വായ്മൂടിക്കെട്ടി ശരീരഭാഗം അജ്ഞാതര്‍ അറുത്തെടുത്തു. ഇതേതുടര്‍ന്ന് പോത്ത് രക്തം വാര്‍ന്നു ചത്തു. കോതമംഗലം പൈങ്ങോട്ടൂരിലാണ് സംഭവം. 

പൈങ്ങോട്ടൂരില്‍ ചാക്കോയെന്ന ആള്‍ വളര്‍ത്തിയിരുന്ന പോത്തിനെ ഇന്നലെ രാത്രി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ജീവനോടെ പോത്തിന്റെ തുടയുടെ ഭൂരിഭാഗം അറുത്തുമാറ്റി. ശബ്ദമുണ്ടാക്കാതിരിക്കാനായി പോത്തിന്റെ വായ തുറക്കാനാവാത്ത രീതിയില്‍ മൂടിക്കെട്ടിയിരുന്നു. അതിന്‌ശേഷമാണ് കൊലനടത്തിയത്

പാതയുടെ അരികില്‍ ജെസിബിയോട് ബന്ധിപ്പിച്ചായിരുന്നു പോത്തിന്റെ ജഡം നാട്ടുകാര്‍ കണ്ടെത്തിയത്. ഇന്നലെ കാണാതായ പോത്തിന്് വേണ്ടി ഉടമസ്ഥനും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ചാക്കോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

SCROLL FOR NEXT