Kerala

മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു: മടങ്ങിയെത്തുക മൂന്നാഴ്ചയ്ക്ക് ശേഷം

ഓഗസ്റ്റ് 19ന് അമേരിക്കയിലേക്ക് പോകാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് തിരിച്ചു. പുലര്‍ച്ചെ 4.40ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ ഫ്‌ലൈറ്റ്. മൂന്നാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തും. ഓഗസ്റ്റ് 19ന് അമേരിക്കയിലേക്ക് പോകാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. പ്രളയത്തെ തുടര്‍ന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു. 

മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടുന്നത്. പ്രമേഹം, നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദ്രോഗം, അര്‍ബുദം എന്നിവയ്ക്കുള്ള ചികിത്സയില്‍ പ്രമുഖ സ്ഥാനത്തുള്ള സ്ഥാപനമാണ് മയോ ക്ലിനിക്ക്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം