Kerala

മുഖ്യമന്ത്രിയുടെ നിര്‍ദേശം; പ്രവാസികള്‍ക്ക് ടെലഫോണ്‍ വൈദ്യസഹായവുമായി നോര്‍ക്ക, ഉച്ചയ്ക്ക് രണ്ടുമുതല്‍ ആറുവരെ വിളിക്കാം

വിദേശ രാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് കോവിഡ് സംബന്ധിച്ച ആശങ്കകള്‍ പങ്ക് വെയ്ക്കാനും ഡോക്ടര്‍മാരുമായി സംസാരിക്കുന്നതിനും ഉള്ള സേവനം ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് കോവിഡ് സംബന്ധിച്ച ആശങ്കകള്‍ പങ്ക് വെയ്ക്കാനും ഡോക്ടര്‍മാരുമായി സംസാരിക്കുന്നതിനും ഉള്ള സേവനം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നോര്‍ക്ക അടിയന്തര നടപടി സ്വീകരിച്ചത്. വിവിധ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടര്‍മാരുമായി രോഗവിവരം പങ്കുവയ്ക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ തേടുന്നതിനും സംവിധാനമുണ്ട്. 

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മുതല്‍ 6 വരെയാണ് ടെലിഫോണ്‍ സേവനം ലഭ്യമാകുന്നത്. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോ, ഇ.എന്‍.ടി.ഒഫ്താല്‍മോളജി വിഭാഗം ഡോക്ടര്‍മാരുടെ സേവനമാണ് നിലവില്‍ ലഭിക്കുന്നത്.നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ വിശദ വിവരങ്ങള്‍ ലഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

സ്നേഹത്തിന്റെ നീണ്ട 20 വർഷങ്ങൾ, മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി സൂര്യയും ജ്യോതികയും; ആഘോഷമാക്കി ആരാധകർ

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

എഐ അധിഷ്ഠിത ഇമേജിങ് ടൂളുകള്‍, വില 16,000 രൂപയില്‍ താഴെ; വീണ്ടും ബജറ്റ് ഫോണുമായി ഓപ്പോ

മെനോപോസ് എത്തിയാൽ ലൈംഗിക ജീവിതം അവസാനിക്കുമോ? പഠനങ്ങൾ പറയുന്നത്...