Kerala

മുഖ്യമന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് വാട്‌സ്ആപ്പ് സന്ദേശം ; യുവാവ് അറസ്റ്റില്‍

പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധം നിലനില്‍ക്കേയാണ് മുഖ്യമന്ത്രി കാസര്‍കോട് ജില്ലയിലെത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ സന്ദര്‍ശനത്തിനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് വാട്‌സാപ്പ് സന്ദേശമയച്ച യുവാവ് അറസ്റ്റില്‍. പടന്നക്കാട്ടെ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി തന്നെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. കാസര്‍കോട് ജില്ലയിലെ പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധം നിലനില്‍ക്കേയാണ് മുഖ്യമന്ത്രി കാസര്‍കോട് ജില്ലയിലെത്തുന്നത്. 


അതേസമയം ജില്ലയിലെത്തുന്ന മുഖ്യമന്ത്രി കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കില്ല. കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീട് സന്ദര്‍ശിച്ചത് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT