Kerala

 ഫയല്‍ ഒപ്പിടുന്നത് സദ്യകഴിക്കുന്നതാക്കി മാറ്റി; മുഖ്യമന്ത്രിയുടെ വ്യാജചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്‌ 

മുഖ്യമന്ത്രിയുടെ വ്യാജചിത്രം പ്രചരിപ്പിച്ച  സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഡിജിപിടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി ഫയല്‍ ഒപ്പിടുന്ന ചിത്രമാണ് ഭക്ഷണം കഴിക്കുന്നതാക്കി സമൂഹമാധ്യമങ്ങളില്‍ 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഡിജിപിടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി ഫയല്‍ ഒപ്പിടുന്ന ചിത്രമാണ് ഭക്ഷണം കഴിക്കുന്നതാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ചിത്രത്തിന്റെ ഉറവിടം സൈബര്‍വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്താനാണ് പൊലീസിന്റെ നീക്കം. 

ദാസ്യപ്പണി വിവാദം കത്തി നില്‍ക്കുന്ന സമയത്താണ് ഈ ചിത്രം പുറത്തിറങ്ങിയത്. കണ്ണൂരില്‍ പുതിയതായി ആരംഭിച്ച പിണറായി പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ എടുത്ത ചിത്രമാണ് രാഷ്ട്രീയ എതിരാളികള്‍ മോര്‍ഫ് ചെയ്യാനെടുത്തത്. സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ കസേരയില്‍ ഇരുന്ന ജനറല്‍ ഡയറിയില്‍ ഉദ്ഘാടനം ചെയ്തതായി എഴുതുന്ന ചിത്രത്തിലേക്ക് സദ്യകഴിക്കുന്ന ചിത്രം ചേര്‍ക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT