Kerala

മുപ്പതു വര്‍ഷം ഷാര്‍ജയില്‍: വീട്ടിലെത്തുന്നതിന് തൊട്ടുമുന്‍പ് പ്രവാസിക്ക് ദാരുണാന്ത്യം

മുപ്പതു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസി വീടെത്തും മുന്‍പേ മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

മുപ്പതു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസി വീടെത്തും മുന്‍പേ മരിച്ചു. വാഹനാപകടത്തിലാണ് രാജന്‍ പിള്ള എന്നയാള്‍ക്ക് ജീവന്‍ നഷ്ടമായത്. എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രാ മധ്യേ വാഹനാപകടമാണ് കൊല്ലം ശൂരനാട് സ്വദേശി രാജന്‍ പിള്ളയുടെ ജീവനെടുത്തത്. 

രാജന്‍ പിള്ള സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങി വീട്ടിലേക്ക് തിരിക്കും വഴിയാണ് അപകടം നടന്നത്. അച്ഛനെ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടികൊണ്ടുപോകാനെത്തിയ ഏക മകന്‍ അമലിനും ഒപ്പമുണ്ടായിരുന്ന ബന്ധുവിനും പരുക്കേറ്റു. 

ഇതില്‍ അമലിന്റെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. മുപ്പത് വര്‍ഷമായി ഷാര്‍ജ പൊലീസില്‍ ജോലി ചെയ്തു വരികയായിരുന്നു രാജന്‍ പിള്ള.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്