Kerala

മുള്ളന്‍പന്നിയെ പിടിക്കാന്‍ ഗുഹയില്‍ കയറിയ യുവാവിന് ദാരുണാന്ത്യം, മൃതദേഹം പുറത്തെടുത്തത് ഓക്‌സിജന്‍ സിലിണ്ടറെത്തിച്ച്

. ഗുഹയ്ക്കുള്ളില്‍ മുള്ളന്‍പന്നിയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുഹൃത്തുക്കളുമായി രമേശ് ഗുഹയ്ക്കുള്ളില്‍ കയറിയത്. ശ്വാസ തടസ്സം നേരിട്ടതോടെ മറ്റുള്ളവര്‍ പുറത്തേക്കിറങ്ങി.

Author : സമകാലിക മലയാളം ഡെസ്ക്

ധര്‍മ്മത്തടുക്ക: മുള്ളന്‍പന്നിയെ പിടികൂടുന്നതിനായി ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവ് ശ്വാസം കിട്ടാതെ മരിച്ചു. കാസര്‍കോട് ധര്‍മ്മത്തടുക്ക ബാളിഗയില്‍ രമേശാണ് മരിച്ചത്. ഗുഹയ്ക്കുള്ളില്‍ മുള്ളന്‍പന്നിയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുഹൃത്തുക്കളുമായി രമേശ് ഗുഹയ്ക്കുള്ളില്‍ കയറിയത്. ശ്വാസ തടസ്സം നേരിട്ടതോടെ മറ്റുള്ളവര്‍ പുറത്തേക്കിറങ്ങി.

 ഒരാള്‍ക്ക് മാത്രം കടക്കാവുന്നതായിരുന്നു ഗുഹ. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും രമേശിനെ കാണാതിരുന്നതിനെ തുടര്‍ന്നാണ് നാട്ടുകാരെ വിവരമറിയിച്ചത്. പൊലീസെത്തി ഉള്ളില്‍ കടക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. 

 അഗ്നിശമന സേനാംഗങ്ങള്‍ എത്തി നടത്തിയ പരിശോധനയിലാണ് മണ്ണിടിച്ചിലില്‍ കുടുങ്ങി,മണ്ണില്‍ പുതഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ അകത്തെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു