Kerala

മൂന്നാം ക്ലാസ് വിദ്യാർത്ഥിയോട് ട്യൂഷൻ അധ്യാപകന്റെ ക്രൂരത; മർദ്ദനം; കേസെടുത്ത് പൊലീസ്

മൂന്നാം ക്ലാസ് വിദ്യാർത്ഥിയോട് ട്യൂഷൻ അധ്യാപകന്റെ ക്രൂരത; മർദ്ദനം; കേസെടുത്ത് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴിയിൽ മൂന്നാം ക്ലാസ് വിദ്യാ‌ർത്ഥിയെ ട്യൂഷൻ അധ്യാപകൻ ക്രൂരമായി മർ​ദ്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുളക്കുഴ സ്വദേശി മുരളിക്കെതിരെ ചെങ്ങന്നൂർ‌ പൊലീസ് കേസെടുത്തു. ജുവനൈൽ നിയമപ്രകാരമാണ് കേസെടുത്തത്. 

ലോക്ക്ഡൗൺ കാലത്ത് ട്യൂഷൻ ക്ലാസ് നടത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മ‌ർദ്ദന വിവരമറിഞ്ഞ വാ‌ർഡ് മെമ്പ‌റാണ് ചൈൽഡ് ലൈനിലും പൊലീസിലും പരാതി നൽകിയത്. 

ശനിയാഴ്ച വൈകീട്ടാണ് കുട്ടിക്ക് മർദ്ദനമേറ്റത്. കുട്ടിയുടെ ദേഹമാസകലം അടിച്ച പാടുകളുണ്ട്. അടി കിട്ടിയ വിവരം കുട്ടി വീട്ടിൽ തിരിച്ചെത്തിയ ശേഷം പറഞ്ഞുവെങ്കിലും വീട്ടുകാർ വിഷയം ചൈൽഡ് ലൈനിനെയോ പൊലീസിനെയോ അറിയിച്ചില്ല. അയൽവാസിയായ ആശ പ്രവർത്തകയാണ് വിവരം പുറത്തറിയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT