Kerala

മൂന്നു യുവതികള്‍ കൂടി ശബരിമലയിലെത്തി ; വീഡിയോ കൈവശമുണ്ടെന്ന് കനകദുര്‍ഗ

ഇനിയും ശബരിമല ദര്‍ശനം നടത്തുമെന്നും കനകദുര്‍ഗയും ബിന്ദുവും പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : തങ്ങളെക്കൂടാതെ മൂന്നു യുവതികള്‍ കൂടി ശബരിമലയിലെത്തിയെന്ന് കനകദുര്‍ഗയും ബിന്ദുവും അവകാശപ്പെട്ടു. ഇതിന്റെ വീഡിയോ കൈവശമുണ്ട്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും സമ്മര്‍ദ്ദം മൂലമല്ല, വ്യക്തിപരമായ വിശ്വാസത്തിന്റെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ് ശബരിമലയില്‍ എത്തിയത്. ഇനിയും ശബരിമല ദര്‍ശനം നടത്തുമെന്നും കനകദുര്‍ഗയും ബിന്ദുവും പറഞ്ഞു. 

തനിക്കെതിരെ ആക്രമണങ്ങള്‍ക്ക് ആഹ്വാനം നടത്തുന്നതും വ്യാജവാര്‍ത്തകല്‍ പ്രചരിപ്പിക്കുന്നതും സഹോദരന്‍ ഭരത് ഭൂഷണാണെന്ന് കനകദുര്‍ഗ ആരോപിച്ചു. സംഘപരിവാറിന്റെ ചട്ടുകമായി മാറിയിരിക്കുകയാണ് ഇയാള്‍. ശബരിമലക്കു പുറപ്പെട്ടതു മുതല്‍ സഹോദരനില്‍ നിന്നും മാനസിക പീഡനം അനുഭവിക്കുകയാണെന്നും കനകദുര്‍ഗ പറഞ്ഞു. 

തന്നെ ആക്രമിക്കുന്നതിന് ഭര്‍തൃമാതാവിനെ പ്രേരിപ്പിച്ചതും, വീട്ടില്‍ കയറ്റരുതെന്ന് ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുന്നതും ആര്‍എസ്എസുകാരാണെന്നും കനകദുര്‍ഗ പറഞ്ഞു. ജനുവരി രണ്ടിന് പുലര്‍ച്ചെയാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി