Kerala

മെട്രോയില്‍ ആദ്യമായി കള്ളവണ്ടി കയറിയ ക്രെഡിറ്റ് കുമ്മനത്തിന് നല്‍കി സോഷ്യല്‍ മീഡിയ

മെട്രോയുടെ കന്നിയാത്രയില്‍ കയറിക്കൂടിയ കുമ്മനം രാജശേഖരന്റെ ഫോട്ടോ ഒഴിവാക്കി മുഖ്യമന്ത്രി ഫോട്ടോ പോസ്റ്റ് ചെയ്തത് ട്രോളന്‍മാര്‍ ആഘോഷമാക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മെട്രോയുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനനമന്ത്രി നരേന്ദ്ര മോദിക്കും
മുഖ്യമന്ത്രിക്കുമൊപ്പം മെട്രോയില്‍ കയറിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ട്രോളി സോഷ്യല്‍ മീഡിയ. മെട്രോയില്‍ ആദ്യമായി കള്ളവണ്ടി കയറിയ ആള്‍ കുമ്മനമാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം. ഒരു ജനപ്രതിനിധി പോലുമല്ലാത്തയാള്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്കാരന്‍ എന്ന ക്രെഡിറ്റില്‍ മെട്രോയില്‍ കയറിപ്പറ്റിയെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ചിലര്‍ കുമ്മനത്തെ വിളിക്കാത്ത കല്യാണത്തിന് പോയി പിടിക്കപ്പെട്ടയാളായാണ് ചിത്രീകരിക്കുന്നത്. 

മെട്രോയുടെ കന്നിയാത്രയില്‍ കയറിക്കൂടിയ കുമ്മനം രാജശേഖരന്റെ ഫോട്ടോ ഒഴിവാക്കി മുഖ്യമന്ത്രി ഫോട്ടോ പോസ്റ്റ് ചെയ്തത് ട്രോളന്‍മാര്‍ ആഘോഷമാക്കുകയാണ്. വലിഞ്ഞുകയറിയ കുമ്മനത്തെ മുഖ്യമന്ത്രി പുറത്താക്കിയെന്നാണ്  ഇത് ഷെയര്‍ ചെയ്തുകൊണ്ട് ട്രോളന്‍മാര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT