Kerala

മെഡിക്കല്‍ കോഴയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി ആക്രമണം അഴിച്ചുവിട്ടു: പിണറായി വിജയന്‍; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്  സഭയില്‍ വെളിപ്പെടുത്തി മുഖ്യമന്ത്രി

വിജിലന്‍സ് അന്വേഷണം തൃപ്തികരമെന്നും മുഖ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോഴയില്‍ നിന്ന ശ്രദ്ധ തിരിക്കാന്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നറിയിപ്പിനെ തുടര്‍ന്ന് കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ബിജെപി കോഴ നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോഴ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി ആക്രമണം അഴിച്ചുവിട്ടതാണെന്ന പ്രതിപക്ഷ നിലപാടിനോട് മുഖ്യമന്ത്രി യോജിച്ചു. അഴിമതി അതീവ ഗുരുതരമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

മെഡിക്കല്‍ കോഴ വിഷയത്തില്‍ ബിജെപി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വിജിലന്‍സ് അന്വേഷണണ പരിധിയില്‍ വരും. വിജിലന്‍സ് അന്വേഷണം തൃപ്തികരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം