Kerala

മൊബൈല്‍ ഫോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് കൈക്കലാക്കി;  യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി;  3ലക്ഷം തട്ടി; യുവാവ് അറസ്റ്റില്‍

കൃഷ്ണപുരം സ്വദേശിനിയായ യുവതിയുമായി സൗഹൃദത്തിലായ യുവാവ് ഇവരുടെ തകരാറിലായ 3 മൊബൈല്‍ ഫോണുകള്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് കൈക്കലാക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: യുവതിയെ ഭീഷണിപ്പെടുത്തി 3 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ മൊബൈല്‍ ടെക്‌നീഷ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം കാപ്പില്‍മേക്ക് ചിപ്പി വീട്ടില്‍ ഉണ്ണി (30) ആണ് അറസ്റ്റിലായത്. യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് യുവാവ് പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. 

കൃഷ്ണപുരം സ്വദേശിനിയായ യുവതിയുമായി സൗഹൃദത്തിലായ യുവാവ് ഇവരുടെ തകരാറിലായ 3 മൊബൈല്‍ ഫോണുകള്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് കൈക്കലാക്കിയിരുന്നു. ഫോണുകളില്‍ യുവതി ഉപയോഗിച്ചിരുന്ന ഇ–മെയില്‍ ഐഡികളും മറ്റ് ആപ്ലിക്കേഷനുകളും ഹാക്ക് ചെയ്ത് നഗ്‌നചിത്രങ്ങള്‍ നിര്‍മിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഈ ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഉണ്ണി പണം അപഹരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'നന്ദനി' പേസില്‍ സിംബാബ്‌വെ ഒതുങ്ങി! ഇന്ത്യന്‍ വനിതകള്‍ക്ക് ജയിക്കാന്‍ 115 റണ്‍സ്

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്